
അർജന്റീനിയൻ ഫുടബോൾ ഹാൻഡിലിൽ നിന്ന് കേരളത്തെ പ്രത്യേകം പരാമർശിച്ച് നന്ദി പറഞ്ഞതിൽ അതൃപ്തിയുമായി യു.പി പോലീസ് ഉദ്യോഗസ്ഥ. യു.പി പോലീസ് സേനയിലെ ഡി.എസ്.പിയായ അഞ്ജലി കട്ടാരിയയാണ് അതൃപ്തിയുമായി രംഗത്തെത്തിയത്.
” ഒരു ഔദ്യോഗിക അർജന്റീനിയൻ ഹാൻഡിലിൽ നിന്ന് വന്ന മെസ്സേജ് എന്ന രീതിയിൽ ഇത് അരോചകമാണ്. കേരളത്തിന് പ്രത്യേകമായി നന്ദി പറഞ്ഞത്, അതും ബ്രിട്ടീഷ് അധിപത്യത്തിൽനിന്ന് മോചനം നേടിയ മൂന്ന് രാജ്യങ്ങളുടെ കൂടെ ചേർത്തതിന്, ഒരു ആത്മാഭിമാനമുള്ള ഇന്ത്യൻ എന്ന നിലയിൽ അരോചകമായി തോന്നുന്നു “; എന്നായിരുന്നു അഞ്ജലി കട്ടാരിയയുടെ പരാമർശം.
ലോകകപ്പ് നേടിയ ശേഷം ഔദ്യോഗിക അർജന്റീനിയൻ ഹാൻഡിലിൽനിന്ന് ഇന്ത്യക്കും, പാകിസ്ഥാനും, ബംഗ്ലാദേശിനുമൊപ്പം കേരളത്തെയും പ്രത്യേകം പരാമർശിച്ചിരുന്നു. കേരളത്തിന്റെ ഫുട്ബോൾ ഭ്രമം അതിശയിപ്പിക്കുന്നതാണെന്ന് പല ഫുട്ബോൾ ഹാൻഡിലുകളും ട്വീറ്റ് ചെയ്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here