‘കപ്പടിച്ച് ബെവ്‌കോ’;ലോകകപ്പ് ഫൈനല്‍ ദിവസം റെക്കോര്‍ഡ് മദ്യവില്‍പ്പന

ലോകകപ്പ് ഫൈനല്‍ ദിവസം ബെവ്കോ വിറ്റഴിച്ചത് 50 കോടി രൂപയുടെ മദ്യം. 49 കോടി 88 ലക്ഷം രൂപയുടെ മദ്യമാണ് ലോകകപ്പ് ഫൈനല്‍ ദിവസം വിറ്റഴിച്ചത്. ഞായറാഴ്ച്ചകളില്‍ 30 കോടിയാണ് ശരാശരി വില്‍പ്പന. അന്തിമ കണക്ക് ബെവറേജസ് കോര്‍പ്പറേഷന്‍ പുറത്ത് വിട്ടിട്ടില്ല.

ഉത്രാടത്തിനാണ് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യം വിറ്റഴിച്ചത്. ഉത്രാട ദിനത്തില്‍ മാത്രം 117 കോടി രൂപയുടെ മദ്യമാണ് ബെവ്റേജസ് കോര്‍പറേഷന്‍ വഴി വിറ്റഴിച്ചത്.

തിരൂരും തൃശൂരും ഔട്ട്‌ലെറ്റുകളില്‍ നിന്ന് മാത്രമായി 45 ലക്ഷത്തിന്റെ കളക്ഷന്‍ നേടി. വയനാട് വൈത്തിരി ഔട്ടലെറ്റില്‍ നിന്ന് 43 ലക്ഷവും തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്‌ലെറ്റില്‍ നിന്നും 36 ലക്ഷവും കളക്ഷന്‍ നേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel