ഉല്ലാസ് പന്തളത്തിൻ്റെ ഭാര്യയുടെ മരണത്തിൽ പ്രതികരണവുമായി ഭാര്യാപിതാവ്

നടൻ ഉല്ലാസ് പന്തളവും ഭാര്യയും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു എന്ന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യാപിതാവ് ശിവാനന്ദൻ.ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. മാനസികമായ എന്തെങ്കിലും അസ്വസ്ഥകാരണമാകാം മകൾ ആശ തൂങ്ങി മരിച്ചത് എന്ന് കരുതുന്നു. തനിക്കോ കുടുംബത്തിനോ ഉല്ലാസിനെതിരേ പരാതിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഉല്ലാസ് പന്തളത്തിന്റെ ഭാര്യയും പന്തളം പൂഴിക്കാട് സ്വദേശിനി ആശയയെയാണ് (38) ഇന്ന് പുലർച്ചെയോടെ വീടിൻ്റെ ടെറസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പരാതി നൽകിയതിനെ തുടര്‍ന്ന് പൊലീസ് സംഘം വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ടെറസിൽ ആശയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News