രാജ്യത്തിനായി ബിജെപിക്കാരുടെ വീട്ടില്‍ നിന്ന് ഒരു നായയെങ്കിലും മരിച്ചിട്ടുണ്ടോ? പരാമർശത്തിൽ പ്രക്ഷുബ്ധമായി രാജ്യസഭ

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഭാരത് ജോഡോ യാത്രക്കിടയിൽ നടത്തിയ പരാമര്‍ശത്തില്‍ പ്രക്ഷുബ്ധമായി രാജ്യസഭ. രാജ്യത്തിന് വേണ്ടി ബിജെപിക്കാരുടെ വീട്ടില്‍ നിന്ന് ഒരു നായയെങ്കിലും മരിച്ചിട്ടുണ്ടോയെന്ന കോൺഗ്രസ് അധ്യക്ഷൻ്റെ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും, പുറത്ത് നടത്തിയ പ്രസ്താവനയില്‍ സഭയില്‍ ചര്‍ച്ച വേണ്ടെന്നും ഖാര്‍ഗെ പറഞ്ഞു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടയിൽ രാജസ്ഥാനില്‍വെച്ച് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നടത്തിയ പരാമര്‍ശമാണ് ബിജെപി രാജ്യസഭയിലും ആയുധമാക്കിയത്. സഭ തുടങ്ങിയപ്പോള്‍ തന്നെ പരാമർശം പിൻവലിച്ച് ഖാര്‍ഗെ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗ ബഹളം തുടങ്ങി. പ്രതിപക്ഷവും തിരിച്ചടിച്ചതോടെ സഭ പ്രക്ഷുബ്ധമാവുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here