മയക്കുമരുന്ന് ആരോപണത്തിൽ അവ്യക്തത: ബാലാവകാശ കമ്മീഷൻ

വടകര അഴിയൂരിലെ മയക്കുമരുന്ന് ആരോപണത്തിൽ അവ്യക്തത ഉണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ബാലാവകാശ കമ്മീഷൻ അഴിയൂരിലെത്തി വിവരങ്ങൾ ശേഖരിച്ചു. പൊലീസ് അന്വേഷണം നല്ല നിലയിലാണെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ മനോജ് കുമാർ പറഞ്ഞു.

അഴിയൂരിൽ പതിമൂന്ന് കാരിയെ ലഹരിമാഫിയ ലഹരിക്കടത്തിന് ഉപയോഗിച്ചെന്ന വെളിപ്പെടുത്തൽ  വിവാദമുണ്ടാക്കിയിരുന്നു. പൊലീസ് പെൺകുട്ടിയുടെ വിശദ മൊഴിയെടുത്തെങ്കിലും വൈരുദ്ധ്യങ്ങൾ ഏറെ കണ്ടെത്തി. സമാന്തരമായി എക്സൈസും അന്വേഷണം നടത്തി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷൻ സ്കൂളിലെത്തിയത്, ആരോപണത്തിൽ അവ്യക്തത ഉണ്ടെന്ന് കമ്മീഷൻ ചെയർമാൻ മനോജ് കുമാർ പറഞ്ഞു.പൊലീസും എക്സൈസും വിദ്യാഭ്യാസ വകുപ്പും കാര്യക്ഷമമായി ഇടപെട്ടതായും മനോജ് കുമാർ പറഞ്ഞു.

അദ്ധ്യാപകർ, പി.ടി.എ,പൊലീസ്, എക്സൈസ്, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ കമ്മിഷൻ കണ്ടു. കമ്മീഷൻ അംഗം ബബിതയും ഒപ്പം ഉണ്ടായിരുന്നു. കുട്ടിയിൽ നിന്ന് പിന്നീട് വിവരങ്ങൾ ശേഖരിക്കും. കമ്മീഷൻ സ്വമേധയാ എടുത്ത കേസിലാണ് അന്വേഷണം . വടകര ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘം കേസ് അന്വേഷിക്കുന്നുണ്ട്.

 കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News