ബിഎസ്എൻഎൽ സഹകരണ സംഘത്തിൽ നടന്നത് 44 കോടിയുടെ ക്രമക്കേട്

ബിഎസ്എൻഎൽ എൻജിനീയേഴ്സ് സഹകരണ സംഘത്തിൽ നടന്നത് 44 കോടിയുടെ ക്രമക്കേടെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് . സഹകരണ അസിസ്റ്റൻറ് രജിസ്ട്രാറുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ . കൃത്രിമ രജിസ്റ്റർ സൃഷ്ടിച്ചായിരുന്നു സൊസൈറ്റിയുടെ പ്രസിഡൻറും സെക്രട്ടറിയും ചേർന്ന് തിരിമറി നടത്തിയത്. ക്രമക്കേടിൽ സഹകരണ രജിസ്ട്രാറുടെ നേതൃത്വത്തിൽ വിശദമായി അന്വേഷണം ആരംഭിച്ചു.

എൻട്രിയിൽ വന്ന സംശയത്തെ തുടർന്നായിരുന്നു സഹകരണ അസിസ്റ്റൻറ് രജിസ്ട്രാറുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ എൻജിനിയേഴ്സ് സഹകരണ സംഘത്തിൽ പ്രാഥമിക അന്വേഷണം നടത്തിയത്. സംഘത്തിന്റെ  പ്രസിഡൻറ് എ ആർ രാജീവും സെക്രട്ടറി എ ആർ ഗോപിനാഥനും ചേർന്നാണ് ക്രമക്കേടുകൾ നടത്തിയിരിക്കുന്നത്. ഓഡിറ്റ് നടക്കുമ്പോൾ കാര്യങ്ങൾ കൃത്യമാണ് എന്ന് ബോധിപ്പിക്കാൻ കൃത്രിമ രജിസ്റ്ററും ഇവർ തയ്യാറാക്കിയിരുന്നു. ഇതും അന്വേഷണത്തിൽ കണ്ടെത്തി. 44 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തൽ . വിശദമായുള്ള അന്വേഷണത്തിൽ ഇത് കൂടാനും സാധ്യതയുണ്ട്. നിലവിലുള്ള നിക്ഷേപകരിൽ 10 ശതമാനത്തിൽ കൂടുതൽ പേർ ലോൺ എടുത്തിട്ടില്ല.

എന്നാൽ ലോൺ കൂടുതലായി നൽകിയയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്ഥിരനിക്ഷേപത്തിൽ നിന്നുള്ള ലോണുകൾ നിക്ഷേപകർ പോലും അറിയാതെയാണ് പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് കൃത്രിമ രേഖകൾ ചമച്ചടക്കം എടുത്തിരിക്കുന്നത്. ഗുരുതരമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സഹകരണ രജിസ്റ്റർ വിശദമായ അന്വേഷണം ആരംഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News