കേന്ദ്ര സർക്കാർ എന്തുകൊണ്ട് നോട്ട് നിരോധനത്തിന്റെ വാർഷികം ആഘോഷിക്കുന്നില്ല: ജോൺ ബ്രിട്ടാസ് എംപി

കേന്ദ്ര സർക്കാർ എന്തുകൊണ്ട് നോട്ട് നിരോധിക്കലിന്റെ വാർഷികം ആഘോഷിക്കുന്നില്ലെന്ന് ഡോജോൺ ബ്രിട്ടാസ് എംപി.കേന്ദ്ര സർക്കാർ എല്ലാ വാർഷികങ്ങളും ആഘോഷിക്കുന്നുണ്ട്. ഗജവീരന്മാർ സഹിതമുള്ള ആഘോഷങ്ങളാണ് നടക്കുന്നത്. എന്നാൽ, നോട്ട് നിരോധിക്കലിന്റെ വാർഷികം കേന്ദ്ര നേതാക്കൾ ആരും പ്രസ്താവന നടത്തിപ്പോലും ഓർക്കുന്നില്ല. നോട്ടു നിരോധിച്ചത് അവർ മറന്നുപോയോ ബ്രിട്ടാസ് പരിഹസിച്ചു.

കേന്ദ്രമന്ത്രി വി മുരളീധരന്റെ ഏക അജണ്ട കേരള വികസനത്തിന് ഇടങ്കോലിടുക എന്നത് മാത്രമാണെന്നും കേരളത്തിൽ നിന്നുള്ള അംഗങ്ങളുടെ പ്രസംഗം പോലും ക്ഷമയോടെ കേൾക്കാൻ അദ്ദേഹം തയ്യാറാവുന്നില്ലെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.രാജ്യസഭയിൽ ധനവിനിയോഗ ബില്ലുകളുടെ ചർച്ചയിലാണ് അദ്ദേഹം ഈ പരാമർശങ്ങൾ നടത്തിയത്.

കേന്ദ്ര സർക്കാർ മൂന്നു ഡി-കളെക്കുറിച്ചു പറയുന്നു. ഡെവല്പ്മെന്റ്, ഡെമോക്രസി, ഡൈവേ‍ഴ്സിറ്റി. (വികസനം, ജനാധിപത്യം, വൈവിധ്യം). ഫലത്തിൽ ഡിഫെയിം, ഡിസ്റപ്റ്റ്, ഡിസ്റ്റെബിലൈസ് എന്നീ ഡി-കളാണ് നടപ്പാക്കുന്നത്. അത് പ്രതിപക്ഷ സർക്കാരുകളെ അപകീർത്തിപ്പെടുത്തുന്നു, ഇടങ്കോലിടുന്നു, തകർക്കുന്നു എന്നും ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News