മലിന ജല സംസ്കരണവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണം നടക്കുന്നു: മന്ത്രി എം ബി രാജേഷ്.:

മലിന ജല സംസ്കരണവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണം നടക്കുന്നതായും അത് ദുരീകരിക്കുമെന്നും മന്ത്രി എം ബി രാജേഷ്. തിരുവനന്തപുരം മെഡിക്കൽ കോളേജിനുള്ളിൽ പ്രവർത്തിക്കുന്ന സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ് മികച്ച മാതൃകയാണ്. വീടുകൾക്ക് സമീപമായിട്ടാണ് ഈ പ്ലാന്റിന്റെ പ്രവർത്തനം എന്നതും പ്രത്യേകതയാണ്.

തിരുവനന്തപുരം നഗരസഭയുടെ അമൃത് പദ്ധതി പ്രകാരമാണ്  മെഡിക്കൽ കോളേജിനുള്ളിൽ സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ് പ്രവർത്തനമാരംഭിച്ചത്.  അഞ്ച് എം എൽ ഡി യാണ് ഇതിൻറെ സംഭരണശേഷി. ഒരേക്കറോളം സ്ഥലത്താണ് ഈ പ്ലാന്റിന്റെ പ്രവർത്തനം. ചുറ്റുവട്ടം മുഴുവൻ വീടുകളും. യാതൊരുവിധ ബുദ്ധിമുട്ടും ഇവർക്ക് ഈ പ്ലാൻറ് കാരണം ഇല്ലാതാനും. പ്ലാൻറ് മികച്ച മാതൃകയാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. അതെസമയം, മാലിന്യ സംസ്കരണ പ്ലാന്റുകൾ സംബന്ധിച്ച് ജനങ്ങളെ ചിലർ തെറ്റിധരിപ്പിക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here