ആലപ്പുഴ വഴിയുള്ള ഇരട്ടപ്പാത: കേന്ദ്ര റെയിൽവെ മന്ത്രിയുമായി എഎം ആരിഫ് എംപി ചർച്ച നടത്തി

ആലപ്പുഴ വഴിയുള്ള തീരദേശ റെയിൽ പാത ഇരട്ടിപ്പിക്കുന്നത് വേഗത്തിലാക്കാൻ അമ്പലപ്പുഴ-തുറവൂർ ഭാഗത്തിനുകൂടി അന്തിമ അനുമതി നൽകണമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ എഎം ആരിഫ് എംപി ആവശ്യപ്പെട്ടു. നിലവിൽ നീതി ആയോഗിന്റെ മുന്നിലുള്ള വിഷയത്തിൽ കാലതാമസം കൂടാതെ അനുകൂല തീരുമാനം എടുപ്പിക്കാൻ റെയിൽവെ മന്ത്രാലയം ഇടപെടണമെന്ന് എം.പി. ആവശ്യപ്പെട്ടു.

ഇതോടൊപ്പം, വിനോദസഞ്ചാര മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് ആലപ്പുഴയെ ലോകനിലവാരത്തിലുള്ള സ്റ്റേഷനാക്കി ഉയർത്തുന്ന കാര്യവും എം.പി. ഉന്നയിച്ചു. ആലപ്പുഴ വഴി വേളാങ്കണ്ണിക്ക് പുതിയ പ്രതിവാര ട്രെയിൻ അനുവദിക്കൽ, കരുനാഗപ്പള്ളിയിൽ വിവിധ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കൽ, പാസഞ്ചർ സർവീസുകളുടെ കുറഞ്ഞ ചാർജ്ജ് 10 രൂപയാക്കി പുനസ്ഥാപിക്കൽ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് നിവേദനവും എം.പി. മന്ത്രിക്ക് കൈമാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News