കൊവിഡ് : കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു

ചൈനയിലും യുഎസിലും കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ
കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
ചൈനയിലും യുഎസിലും പുതിയ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് വേരിയന്റുകളെ ട്രാക്ക് ചെയ്യാനുള്ള ഏറ്റവും പുതിയ നീക്കവുമായി കേന്ദ്രം.

ചൈനയിലും യു.എസിലും കൊവിഡ് കേസുകൾ വർധിച്ചു വരുന്നു എന്ന വാർത്തയ്ക്ക് പിന്നാലെയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചത്. INSACOG നെറ്റ്‌വർക്ക് സംവിധാനം ഉപയോഗിച്ച് കൊറോണ വൈറസ് വേരിയന്റുകൾ ട്രാക്കുചെയ്യുന്നതിലൂടെ പോസിറ്റീവ് കേസുകളുടെ ജീനോം സീക്വൻസിംഗ് വർദ്ധിപ്പിച്ചു കൊവിഡ് വൈറസുകളുടെ ജനിതക മാറ്റം നിരീക്ഷിക്കാൻ ആണ് ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കം.

ഇന്ത്യൻ SARS-CoV-2 ജീനോമിക്സ് കൺസോർഷ്യം ( INSACOG) കൊവിഡ് -19 വൈറസിലുണ്ടാവുന്ന ജനിതക വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള 50 ലധികം ലബോറട്ടറികളുടെ കൂട്ടായ്മയാണ്. കൊവിഡ് വൈറസിന്റെ സവിശേഷതകൾ തിരിച്ചറിയാനും മനസ്സിലാക്കാനും ജനിതക മാറ്റം നിരീക്ഷിക്കാനും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ജീനോം സീക്വൻസിങ് .

“ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, റിപ്പബ്ലിക് ഓഫ് കൊറിയ, ബ്രസീൽ, ചൈന എന്നിവിടങ്ങളിൽ കൊവിഡ് കേസുകളുടെ കണക്കിലുള്ള പെട്ടെന്നുള്ള കുതിച്ചുചാട്ടത്തിന്റെ അടിസ്ഥാനത്തിൽ മുഴുവൻ പോസിറ്റീവ് കേസ് സാമ്പിളുകളുടെയും ജീനോം സീക്വൻസിംങ് INSACOG നെറ്റ്‌വർക്ക് വഴി തയ്യാറാക്കേണ്ടത് അത്യാവശ്യമാണ് എന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്കയച്ച കത്തിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News