ADVERTISEMENT
സംസ്ഥാനത്ത് ആദ്യമായി 5 G സേവനത്തിന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചതിന് പിന്നാലെ സേവനം ഉടൻ തലസ്ഥാന നഗരിയിലെത്തും.ഡിസംബർ 22 മുതലാണ് അനന്തപുരിയിൽ 5ജി പ്രവർത്തനമാരംഭിക്കുക. അടുത്ത വർഷം ആരംഭത്തോടെ തൃശ്ശൂർ, ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലേയ്ക്കും 5ജി വ്യാപിപ്പിക്കും.
അടുത്ത വർഷം സംസ്ഥാനത്തിൽ എല്ലായിടങ്ങളിലും 5ജി സേവനം പൂർണമായി ലഭ്യമാക്കുമെന്നാണ് റിലയൻസ് ജിയോയുടെ വാഗ്ദാനം. സിം കാർഡുകളിൽ മാറ്റം വരുത്താതെ തന്നെ 5ജി സേവനം ആസ്വാദിക്കാവുന്ന തരത്തിലുള്ള സംവിധാനമാണ് ജിയോ ഒരുക്കിയിട്ടുള്ളത്.
2022 ഒക്ടോബർ മുതലാണ് റിലയൻസ് ജിയോ 5 ജി സേവനങ്ങൾ രാജ്യത്ത് ലഭ്യമാക്കി തുടങ്ങിയത്. മുംബൈ, ഡൽഹി, കൊൽക്കത്ത നഗരങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ 5 ജി ലഭ്യമാക്കിയത്. തുടർന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.