ഈ വീഴ്ച്ച പലതും പഠിപ്പിച്ചു;വീൽചെയറിൽ ലോക്സഭയിലെത്തി തരൂർ

പാർലമെന്‍റിൽ വീണു ഇടതുകാലിന് പരുക്കേറ്റ ശശി തരൂർ എംപി ഇന്ന് വീൽചെയറിൽ ലോക്സഭയിലെത്തി. തനിക്ക് സംഭവിച്ച താൽക്കാലിക വൈകല്യം ഭിന്നശേഷിക്കാരുടെ കാര്യത്തിൽ നമ്മൾ എത്ര സജ്ജമാണെന്ന് കാര്യത്തിൽ കണ്ണ് തുറപ്പിക്കുന്നതാണെന്ന് ശശി തരൂർ ഫേസ് ബുക്കിൽ കുറിച്ചു. പാർലമെന്‍റിലേക്ക് പ്രവേശിക്കാൻ ഭിന്നശേഷിക്കാർക്ക് ഒരു റാംപ് മാത്രമാണുള്ളതെന്നും, അത് ഒമ്പതാം നമ്പർ കവാടത്തിലാണെന്നും ലോക്സഭയിലെത്തിയ ചിത്രത്തോടൊപ്പം പങ്കുവെച്ച കുറിപ്പിൽ ശശി തരൂർ പറഞ്ഞു.

ഡിസംബർ 16നാണ് ശശി തരൂരിന് പാർലമെന്‍റിൽവെച്ച് വീണു ഇടതുകാലിന് ഉളുക്ക് പറ്റിയത്. ചികിത്സയിൽ കഴിയുന്നതിനാൽ ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയതായി ശശി തരൂർ എംപി തൻ്റെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News