കയത്തിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

കോട്ടയം അയർക്കുന്നത്ത് രണ്ട് വിദ്യാർത്ഥികൾ കയത്തിൽ മുങ്ങി മരിച്ചു. കൊല്ലം ട്രാവൻകൂർ കോളേജ് ഓഫ് നഴ്സിംഗ് കോളേജിലെ രണ്ടാം വർഷ ബി എസ് സി വിദ്യാർത്ഥികളായ കരുനാഗപ്പള്ളി സ്വദേശി അജ്മൽ (21) വർക്കല സ്വദേശി വജൻ (21) എന്നിവരാണ് മരിച്ചത്.പാദുവ പന്നഗം തോട്ടിൽ കുളിക്കാനിറങ്ങിയ ഇരുവരും കയത്തിൽ പെടുകയായിരുന്നു.

തുടർന്ന് വിവരം അറിഞ്ഞ് ഫയർഫോഴ്സും, പൊലിസും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്. ജീവനുണ്ടെന്ന സംശയത്തിൽ ഉടൻ തന്നെ കിടങ്ങൂരിലെയും, ചേർപ്പുങ്കലിലെയും സ്വകാര്യ ആശുപത്രിയിൽ ഇവരെ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.അയർക്കുന്നത്തുള്ള സുഹൃത്തിനെ കാണാൻ എത്തിയ നാലംഗ വിദ്യാർത്ഥി സംഘത്തിലെ രണ്ട് പേരാണ് പന്നഗം തോട്ടിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽ പെട്ട് മുങ്ങി മരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News