കെ സുധാകരനെ മാറ്റാൻ കോൺഗ്രസിൽ സജീവമായ നീക്കങ്ങൾ

ആർഎസ്‌എസ്‌ അനുകൂല നിലപാടും ലീഗിന്റെ എതിർപ്പും ഉയർത്തി കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന്‌ കെ സുധാകരനെ മാറ്റാൻ കോൺഗ്രസിൽ സജീവമായ നീക്കങ്ങൾ.  കെ സി വേണുഗോപാലും വി ഡി സതീശനും ചേർന്ന്‌ നടത്തുന്ന നീക്കത്തിന്‌ പഴയ ചില എ, ഐ വിഭാഗ നേതാക്കളുടേയും പിന്തുണയുണ്ട്‌.  സതീശന്റെ പിന്തുണയോടെ തീരുമാനിച്ച മഹിളാ കോൺഗ്രസ്‌ ഭാരവാഹി പട്ടിക അംഗീകരിക്കില്ലെന്ന്‌ വ്യക്തമാക്കി സുധാകരൻ തിരിച്ചടിയും തുടങ്ങി.

പുന:സംഘടനക്ക് മുന്നോടിയായി കെ.സുധാകരനും വി.ഡി.സതീശനും ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയാണ്.ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സന്ദർശിച്ച വി ഡി സതീശൻ സുധാകരനെതിരെ പരാതി ഉന്നയിച്ചുവെന്ന വാർത്ത  നേരത്തെ പ്രചരിച്ചിരുന്നു. സുധാകരന്റെ ആർഎസ്‌എസ്‌ അനുകൂല പ്രസ്താവനകളും തരൂരിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടും ഖാർഗെയെ പ്രകോപിപ്പിച്ചേക്കുമെന്നാണ് സതീശൻ്റെ കണക്ക് കൂട്ടൽ.

എന്നാൽ, കെ മുരളീധരൻ, ശശി തരൂർ, രമേശ്‌ ചെന്നിത്തല തുടങ്ങിയവർ ശക്തമായി സതീശൻനെ എതിർക്കുന്നുണ്ട്സുധാകരന്‌ പകരം  യുവനേതാക്കൾ വരട്ടെ എന്ന നിർദേശമാണ്‌ സതീശൻ മുന്നോട്ട്‌ വച്ചിട്ടുള്ളത്‌.മുൻകാലങ്ങളിൽ പ്രതിപക്ഷ നേതാക്കൾ മുൻമുഖ്യമന്ത്രിമാർ ആയിരുന്നതിനാൽ പാർട്ടിയിലും  മേൽകൈ.   ഉണ്ടായിരുന്നു .ജൂനിയറായ സതീശൻ വന്നതോടെ പാർട്ടിയിൽ അധികാരം ഇല്ലാതായി.  കെപിസിസി ഭാരവാഹികളെ നിശ്ചയിക്കുന്നതിലും ഡിസിസി കളുടെ പുനസംഘടനയിലും സുധാകരന്റെ തീരുമാനത്തിനാണ്‌ മേൽകൈ ഉണ്ടായിരുന്നത്.

തന്നോടൊപ്പമില്ലാത്ത ആറ്‌ ഡിസിസി അധ്യക്ഷന്മാരെ മാറ്റാനും സുധാകരൻ നീക്കം തുടങ്ങി. ഈ സാഹചര്യത്തിലാണ് ഏതെങ്കിലും യുവനേതാവിനെ അധ്യക്ഷനാക്കി പാർട്ടി പിടിക്കാൻ ‌ സതീശൻ ശ്രമിക്കുന്നത്.എന്നാൽ സുധാകരനും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. മഹിളാ കോൺഗ്രസ്‌  ഭാരവാഹി പട്ടിക കെപിസിസി അധ്യക്ഷനെ അറിയിക്കാതെയാണ് ജെബി മേത്തറും സതീശനും ചേർന്ന് തയ്യാറാക്കിയത്. കാണിച്ചിരുന്നില്ല. എന്നാൽ ആ പട്ടിക  സുധാകരൻ വെട്ടി. ഇതോടെ ഗ്രൂപ്പ് പോര് വീണ്ടും രൂക്ഷമായിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News