ബഫർ സോൺ: ആശങ്ക പരിഹരിച്ച് പുതിയ റിപ്പോര്‍ട്ട് ഉടന്‍ സമര്‍‍പ്പിക്കും

ഉപഗ്രഹ സർവേയിലെ പിശകുകൾ പരിഹരിക്കാനായി വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരുടെ നേതൃത്വത്തിലുള്ള വര്‍ക്ക് ഷോപ്പുകള്‍ക്ക് ഇടുക്കിയിൽ തുടക്കമായി. ബഫര്‍സോണ്‍ ഉപഗ്രഹ മാപ്പില്‍ പിശകുകൾ കടന്നു കൂടിയെന്ന് വനം വകുപ്പ് അധികൃതർ കഴിഞ്ഞ ദിവസം മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ ചേർന്ന സർവകകക്ഷി യോഗത്തിൽ സമ്മതിച്ചിരുന്നു.
ഈ വിശദീകരണം കണക്കിലെടുത്ത് ജില്ലയിൽ വൈല്‍ഡ് ലൈഫ് വാർഡൻമാരുടെ നേതൃത്വത്തില്‍ വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യോഗം നിർദേശം നൽകി.

ഇതിന്‍റെ ഭാഗമായിട്ടാണ് വര്‍ക്ക് ഷോപ്പുകള്‍ ആരംഭിച്ചിരിക്കുന്നത്. റവന്യൂ വകുപ്പ്, വനം വകുപ്പ്, പഞ്ചായത്ത് അധികൃതർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്താണ് വര്‍ക്ക് ഷോപ്പുകൾ പുരോഗമിക്കുന്നത്. ബഫര്‍സോണ്‍ അന്തിമ വിജ്ഞാപനമിറങ്ങിയ മതികെട്ടാന്‍ ചോല ദേശീയ ഉദ്യാനത്തിന്‍റേയും നിലവില്‍ പുറത്തിറക്കിയ മാപ്പിലെ തെറ്റുകളും തിരുത്തി ജനങ്ങളുടെ ആശങ്ക പരിഹരിച്ച് മുമ്പോട്ട് പോകുമെന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് വി വിനോദ് പറഞ്ഞു.

മതികെട്ടാന്‍ ബഫര്‍സോണ്‍ വിഷയത്തിലും നിലവിലെ നീക്കത്തിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്നാണ് അധികൃതര്‍ നല്‍കുന്ന ഉറപ്പ്. ഇന്നത്തോടെ വർക്ക് ഷോപ്പുകൾ പൂർത്തിയാക്കി,
നാളെ മുതൽ 24 വരെ പഞ്ചായത്ത് മെമ്പർമാരെ കൂടി ഉൾപ്പെടുത്തി ഫീൽഡ് തല സർവ്വേ നടത്തും. ബഫർ സോണായി വരുന്ന പ്രദേശത്തിന്റെ അതിർത്തി കൃത്യമായി നിർണ്ണയിക്കുന്നതിനാണ് ഫീൽഡ് സർവ്വെ നടത്തുക. ഇതിന് ശേഷം 29 ന് വീണ്ടും കളക്ട്രേറ്റിൽ യോഗം ചേർന്ന് വിലയിരുത്തിയതിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News