‘മില്ലെറ്റ് ഒണ്‍ലി ‘: ഭക്ഷണം പങ്കിട്ട് മോദിയും ഖാർഗെയും

‘മില്ലെറ്റ് ഒണ്‍ലി ‘ഉച്ചവിരുന്നില്‍ ഒന്നിച്ച് ഭക്ഷണം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി യും കോണ്‍ഗ്രസ് പ്രസിഡൻ്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മറ്റ് എം പിമാരും.പാര്‍ലമെന്റ് പരിസരത്ത് സംഘടിപ്പിച്ച പ്രത്യേക വിരുന്നിൽ കര്‍ണാടകയില്‍നിന്നുള്ള പാചകക്കാര്‍ ജോവര്‍, ബജ്റ, റാഗി എന്നിവ കൊണ്ടുള്ള റൊട്ടിയും മധുരപലഹാരങ്ങളുമാണു വിരുന്നിനായി ഒരുക്കിയത്.

കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണു വിരുന്ന് സംഘടിപ്പിച്ചത്. ഖാര്‍ഗെ, മന്ത്രി നരേന്ദ്ര തോമര്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധൻകർ എന്നിവരോടൊപ്പം ഇരുന്നാണു മോദി ഉച്ചഭക്ഷണം കഴിച്ചത്.

”2023 നെ അന്താരാഷ്ട്ര മില്ലെറ്റ് വര്‍ഷമായി ആചരിക്കാന്‍ നാം തയാറെടുക്കുമ്പോള്‍, പാര്‍ലമെന്റില്‍ വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തില്‍ പങ്കെടുത്തു. അവിടെ മില്ലെറ്റ് വിഭവങ്ങള്‍ വിളമ്പി. വിവിധ കക്ഷികളില്‍നിന്നുള്ള പങ്കാളിത്തം കാണുന്നതില്‍ സന്തോഷം” എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റ് ചെയ്തു.

ചെറുധാന്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞദിവസം ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എം പിമാരോട് മോദി അഭ്യര്‍ഥിച്ചിരുന്നു.പോഷകാഹാരം കൂടുതലായ ധാന്യങ്ങള്‍ ജനങ്ങളുടെ ജനപ്രിയ ഭക്ഷണമായി മാറ്റണമെന്ന് ആവശ്യപ്പെടണമെന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് യുഎൻ 2023 നെ അന്താരാഷ്ട്ര മില്ലെറ്റ് വര്‍ഷമായി പ്രഖ്യാപിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News