പ്രധാനമന്ത്രിയുടെ സാമൂഹിക പുരോഗതി സൂചികയിൽ കേരളത്തിന് അഭിമാന നേട്ടം

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി പുറത്തിറക്കിയ സംസ്ഥാനങ്ങളുടെ സാമൂഹിക പുരോഗതി സൂചികയിൽ കേരളത്തിന് അഭിമാന നേട്ടം.വളരെ ഉയർന്ന സാമൂഹിക പുരോഗതിയുള്ള സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ കേരളം ഒമ്പതാമതാണ്. അതേസമയം ബി ജെ പി ഭരിക്കുന്ന ഒട്ടുമിക്ക സംസ്ഥാനങ്ങളും പട്ടികയിൽ പിന്നിലാണ്.

കർഷകർക്ക് ഉയർന്ന വേതനം നൽകുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ മാത്രമല്ല സാമൂഹിക പുരോഗതി സൂചികയിലും കേരളം മാതൃകയാണ്.പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി പുറത്തുവിട്ട സംസ്ഥാനങ്ങളുടെ സാമൂഹിക പുരോഗതി സൂചികയിൽ കേരളം ഒമ്പതാം സ്ഥാനം നേടി.

മനുഷ്യൻറെ അടിസ്ഥാന ആവശ്യങ്ങൾ,ക്ഷേമത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ,അവസരങ്ങൾ എന്നിവയുടെ 12 ഘടകങ്ങളെ ആസ്പദമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. രാജ്യത്തെ സംസ്ഥാനങ്ങളുടെ സാമൂഹിക പുരോഗതിയുടെ അടിസ്ഥാനത്തിൽ 6 ശ്രേണികളായാണ് തരംതിരിച്ചത്.ഇതിൽ വളരെ ഉയർന്ന സാമൂഹിക പുരോഗതിയുള്ള ശ്രേണിയിലാണ് കേരളം ഉൾപ്പെടുന്നത്.

ബിജെപി ഭരിക്കുന്ന ഗുജറാത്ത് മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ താഴ്ന്ന മദ്യവർഗ സാമൂഹിക പുരോഗതി ശ്രേണിയിലും ഉത്തർപ്രദേശ് മധ്യപ്രദേശ് സംസ്ഥാനങ്ങൾ കുറഞ്ഞ സാമൂഹിക പുരോഗതിയിലുമാണ് ഉൾപ്പെടുന്നത്.ആസാം ആകട്ടെ അവസാന ശ്രേണിയായ വളരെ കുറഞ്ഞ സാമൂഹ്യ പുരോഗതി പട്ടികയിലാണ്.ഗുജറാത്തിൽ വർഷങ്ങളായി ബിജെപി ഭരിച്ചിട്ടും സംസ്ഥാനത്തിന് സാമൂഹിക പുരോഗതി നേടാൻ കഴിയാത്തത് ഭരണ വ്യവസ്ഥയിലെ വീഴ്ചകളെയാണ് വ്യകതമാക്കുന്നത്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇരട്ട എഞ്ചിനാണ് പ്രവർത്തിക്കുന്നതെന്ന വാദത്തിനുള്ള തിരിച്ചടി കൂടിയാണ് കണക്കുകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here