ADVERTISEMENT
ചെറുപ്പത്തിലേ ലൈംഗിക പീഢന കേസുകളിൽ ഇരകളാക്കപ്പെടുന്ന സ്കൂൾ വിദ്യാർത്ഥികളുടെ ക്ഷേമം ഏറ്റവും പ്രാധാന്യമുള്ള കാര്യമാണെന്ന് ഡൽഹി ഹൈക്കോടതി.ഇത്തരം സംഭവങ്ങൾ സൃഷ്ടിക്കുന്ന ദൂരവ്യാപക പ്രത്യാഘാതം അതിജീവിക്കൽ വലിയ വെല്ലുവിളിയാണെന്നും കോടതി നിരീക്ഷിച്ചു.
പ്രായപൂർത്തിയാകാത്തവരുടെ മനസ്സ് ദു:ർബലമാണ്. ചെറുപ്രായത്തിലെ മോശം അനുഭവങ്ങൾ അവരുടെ മനസ്സിലെ ഒഴിയാബാധയായി തുടരാം.ഇത് കുട്ടികളുടെ സാമൂഹിക വളർച്ചയെ തടയാനും മാനസിക പ്രശ്നങ്ങളുണ്ടാകാനും കാരണമാകാമെന്നും ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് എന്നിവര രടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.
ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ അധ്യാപകന്റെ നിർബന്ധിത വിരമിക്കൽ ശിക്ഷ ശരിവെച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.ഡൽഹി സ്കൂൾ ട്രൈബ്യൂണലിന്റെയും അച്ചടക്ക സമിതിയുടെയും തീരുമാനം ശരിവെച്ചതിനെതിരെ അധ്യാപകൻ നൽകിയ അപ്പീലിലാണ് ഡൽഹി ഹൈക്കോടതി നടപടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.