പാർലമെൻ്റ് ശീതകാല സമ്മേളനം നേരത്തെ അവസാനിപ്പിക്കും

പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം നേരത്തെ അവസാനിപ്പിക്കാൻ തീരുമാനം. ഡിസംബർ 29വ​രെ തീരുമാനിച്ചിരുന്ന സ​മ്മേ​ള​നം ഈ മാസം 23ന്​ ​അ​വ​സാ​നി​പ്പി​ക്കാ​ൻ ലോ​ക്സ​ഭ സ്പീ​ക്ക​ർ ഓം ​ബി​ർ​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കാ​ര്യോ​പ​ദേ​ശ​ക സ​മി​തി യോ​ഗം ശി​പാ​ർ​ശ ചെ​യ്തു. ​

ക്രി​സ്മ​സും പു​തു​വ​ത്സ​ര​വും ക​ണ​ക്കി​ലെ​ടു​ത്ത്​ സ​മ്മേ​ള​ന കാ​ലാ​വ​ധി ചു​രു​ക്കാ​ൻ വി​വി​ധ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ കേന്ദ്ര സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ന​വം​ബ​ർ പ​കു​തി​യോ​ടെ തു​ട​ങ്ങേ​ണ്ട ശീ​ത​കാ​ല സ​മ്മേ​ള​നം ഡി​സം​ബ​ർ ഏ​ഴി​നു വൈകിയാണ് ഇ​ത്ത​വ​ണ ആ​രം​ഭി​ച്ച​ത്. അ​തു​കൊ​ണ്ട്​ ഈ ​ആ​വ​ശ്യ​ത്തി​ന്​ വ​ഴ​ങ്ങാ​ൻ നേ​ര​ത്തേ സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ല.എന്നാൽ പാർട്ടികളുടെ ആവശ്യത്തിനെതുടർന്ന് വെള്ളിയാഴ്ച്ച അ​വ​സാ​നി​പ്പി​ച്ചേ​ക്കാനാണ് സാധ്യത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News