നവി മുംബൈയില്‍ ലഹരിമരുന്നുമായി 5 മലയാളികള്‍ അറസ്റ്റില്‍

നവി മുംബൈയില്‍ ലഹരിമരുന്നുമായി 5 മലയാളികള്‍ അറസ്റ്റിലായി. നവി മുംബൈയില്‍ വാഷി മാഫ്കോ മാര്‍ക്കറ്റില്‍ വച്ചാണ് 8 ലക്ഷം രൂപ വിലമതിക്കുന്ന 80 ഗ്രാം ഹെറോയിനുമായി അഞ്ചു മലയാളികള്‍ അറസ്റ്റിലായത്. കേരളത്തില്‍ നിന്നെത്തിയ സംഘമാണ് മയക്കുമരുന്നുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടത്.

കേരളത്തിലേക്ക് കടത്താന്‍ ശേഖരിച്ച ലഹരി മരുന്നാണ് ഇവരുടെ പക്കലുണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്. സാന്‍പാഡയിലെ മാഫ്കോ മാര്‍ക്കറ്റില്‍ ഹെറോയിന്‍ വാങ്ങാന്‍ കേരളത്തില്‍ നിന്ന് ഏതാനും പേര്‍ വരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കെണിയൊരുക്കിത്.

കോഴിക്കോട് സ്വദേശി നന്ദു സുബ്രഹ്മണ്യം (28) കാസര്‍ഗോഡ് സ്വദേശി അബുബക്കര്‍ സിദ്ദിഖി കണ്ണൂര്‍ സ്വദേശികളായ അമന്‍ മുഹമ്മദ് (26), ഉമര്‍ അക്രം(38), നാസിം മൂസ(30)എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കേരളത്തില്‍ നിന്ന് ട്രെയിനില്‍ പന്‍വേല്‍ സ്റ്റേഷനില്‍ ഇറങ്ങിയാണ് വാഷിയിലെത്തിയത്. മയക്കുമരുന്ന് വാങ്ങിയ ശേഷം പിടികൂടിയപ്പോള്‍ ഇവര്‍ ഓടി രക്ഷപ്പെടുവാന്‍ ശ്രമിക്കവെയാണ് പൊലീസ് വലയിലാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News