ട്വിറ്റർ സിഇഒ: വിഡ്ഢിയെ കണ്ടെത്തിയാൽ മാത്രമേ രാജിയുള്ളു എന്ന് മസ്ക്

ട്വിറ്റർ സിഇഒ സ്ഥാനത്ത് തുടരണോ എന്ന ഉപയോക്താക്കളുടെ അഭിപ്രായ സർവ്വേ ഫലം എതിരായതോടെപുതിയ ട്വീറ്റുമായി ഇലോൺ മസ്ക്. പകരക്കാരനെ കണ്ടെത്തിയാൽ ട്വിറ്റർ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനം ഒഴിയാമെന്നാണ് മസ്ക് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ സിഇഒ ജോലി ഏറ്റെടുക്കാൻ മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാൽ മാത്രമേ തൻ്റെ രാജി ഉണ്ടാകുകയുള്ളു എന്ന് എന്നും മസ്ക് ട്വീറ്റില്‍ കുറിച്ചു.

ട്വിറ്റർ സജീവമായി നിലനിർത്താൻ കഴിയുന്ന ജോലി ഏറ്റെടുക്കാൻ ആരും തയ്യാറാകുകയില്ല എന്നും, അതിനാൽ തനിക്ക് പിൻഗാമി ഉണ്ടാകില്ല എന്ന സാധ്യതയും മസ്കിൻ്റെ ട്വീറ്റിലുണ്ട്. സിഇഒ സ്ഥാനം രാജി വെച്ചാൽ സോഫ്റ്റ്‌വെയർ സെർവറുകളുടെ ചുമതലയാവും മസ്ക് ഏറ്റെടുക്കുക.

ട്വിറ്റർ മേധാവിയായി താൻ വേണ്ടയോ എന്ന ചോദ്യം നൽകിയാണ് മസ്ക് അഭിപ്രായ സർവ്വേ നടത്തിയത്. 57.5 ശതമാനം ഉപയോക്താക്കളാണ് മസ്കിനോട് സിഇഒ സ്ഥാനത്തു നിന്നും മാറി നിൽക്കാൻ ആവശ്യപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News