പാലോടില്‍ പ്രൈവറ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ചു; 2 മരണം

തിരുവനന്തപുരത്ത് പാലോടില്‍ സംസ്ഥാന പാതയില്‍ വാഹനാപകടം. അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന പാലോട് ചല്ലിമുക്ക് സ്വദേശികളായ ഉണ്ണി, നവാസ് എന്നിവരാണ് മരിച്ചത്.

പ്രൈവറ്റ് ബസ്സും ബൈക്കും കൂട്ടിമുട്ടിയാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ രണ്ട് പേരാണ് മരിച്ചത്. ഇന്ന് രാവിലെ പാലോട് സാമി മുക്കിലാണ് ദാരുണമായ സംഭവം.

ബൈക്ക് തെന്നി എതിരെ വന്ന പ്രൈവറ്റ് ബസ്സിനടിയില്‍പ്പെട്ടാണ് അപകടം നടന്നത്. ബൈക്ക് അമിത വേഗതയിലായിരുന്നുവെന്ന്് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്ത് തുടര്‍നടപടികള്‍ ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News