ഈ ക്രിസ്മസിന് വീട്ടില്‍ തന്നെ കേക്കുണ്ടാക്കിയാലോ?

ആവശ്യമായ സാധനങ്ങള്‍

മൈദ – 1 കപ്പ്

ബേക്കിങ്പൗഡര്‍- 1 ടീസ്പൂണ്‍

ബേക്കിങ് സോഡാ – 1/4 ടീസ്പൂണ്‍

ഉപ്പ് – കാല്‍ ടീസ്പൂണ്‍

പാല്‍പ്പൊടി – 2 ടേബിള്‍ സ്പൂണ്‍

പഞ്ചസാര – 6 ടേബിള്‍ സ്പൂണ്‍

പിസ്ത – 25 എണ്ണം

എണ്ണ – 1/2 കപ്പ്

മുട്ട – 2 എണ്ണം

വാനില എസന്‍സ് – 1 ടീസ്പൂണ്‍

പാല്‍ – 2 ടേബിള്‍ സ്പൂണ്‍

പിസ്ത എസന്‍സ്-1/4 ടീസ്പൂണ്‍

വിനാഗിരി – 1/2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം വിഡിയോ കാണാം

പൊടികള്‍ എല്ലാം ആദ്യം യോജിപ്പിച്ച് മാറ്റിവയ്ക്കുക. ( മൈദ, ബേക്കിങ് പൗഡര്‍, ബേക്കിങ് സോഡ, ഉപ്പ്, പാല്‍പ്പൊടി )

മുട്ടയും വാനില എസന്‍സും പഞ്ചസാരയും എണ്ണയും നന്നായി യോജിപ്പിക്കുക.

ഇതിലേക്ക് മൈദയുടെ കൂട്ടും പാലും അല്‍പാല്‍പമായി ചേര്‍ക്കുക. ഇതിലേക്ക് പിസ്ത പൊടിച്ചതും പിസ്ത എസന്‍സും ചേര്‍ത്ത്

യോജപ്പിക്കുക, അല്‍പ്പം കളറും വിനാഗിരിയും ചേര്‍ത്ത് യോജിപ്പിക്കുക.

ബേക്കിങ് ഡിഷില്‍ ( 7 ഇഞ്ച്) മാവ് ഒഴിച്ച് 35-40 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കാം.

ബേക്ക് ചെയ്ത് എടുത്തതിന് ശേഷം ക്രീം ഉപയോഗിച്ച് കേക്ക് അലങ്കരിച്ച് എടുക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here