കാവുമ്പായി രക്തസാക്ഷി ദിനാചരണത്തിന് തുടക്കം

കാവുമ്പായി രക്തസാക്ഷി ദിനാചരണത്തിന് തുടക്കം കുറിച്ച് രക്തസാക്ഷി നഗറിൽ പതാക ഉയർന്നു.സി പി ഐ എം സംസ്ഥാന സമിതിയംഗം വത്സൻ പനോളി പതാക ഉയർത്തി.രക്തസാക്ഷി സ്മൃതി കുടീരങ്ങളിൽ നിന്നും ആരംഭിച്ച പതാക,ദീപശിഖ ജാഥകൾ രക്തസാക്ഷി നഗറിൽ സംഗമിച്ചു.എംസി ഹരിദാസൻ മാസ്റ്റർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥ്,ഏരിയ സെക്രട്ടറി എം സി രാഘവൻ,ലോക്കൽ സെക്രട്ടറി പി വി ചന്ദ്രൻ,എം വേലായുധൻ,സി പി ഐ നേതാവ് എ പ്രദീപൻ തുടങ്ങിയവർ പങ്കെടുത്തു.ഡിസംബർ 30 നാണ് കാവുമ്പായി രക്തസാക്ഷി ദിനാചരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News