നാലാം കൊവിഡ് തരംഗത്തിൻ്റെ ആശങ്ക; സഭ നിർത്തി വെച്ച് ചർച്ച ചെയ്യണം: കൊടിക്കുന്നിൽ സുരേഷ് എംപി

ചൈനയിൽ വർധിച്ച് വരുന്ന കൊവിഡ് രോഗികളുടെ എണ്ണം ഒരു നാലാം കൊവിഡ് തരംഗത്തിൻ്റെ ആശങ്ക സൃഷ്ടിക്കുന്നു എന്നും ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് സാധ്യത ഏറെയുള്ളതിനാൽ കേന്ദ്രസർക്കാർ തങ്ങളുടെ കൊവിഡ് പ്രതിരോധ നയം, മുന്നൊരുക്കം സംബന്ധിച്ച കാര്യങ്ങളിൽ അടിയന്തിരമായി സഭ നിർത്തി വെച്ച് ചർച്ച ചെയ്യണം എന്നു ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം പി ലോക്സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി.

ഒപ്പം തന്നെ വർദ്ധിച്ച ടെസ്റ്റിംഗ്, ജീനോം സീക്വൻസിംഗ് , ഉൾപ്പെടെ കേന്ദ്രസർക്കാർ നയപരമായി സ്വീകരിക്കേണ്ട നടപടികളിൽ കൃത്യത ഉണ്ടാകണം എന്നും , ചൈന യിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ഐസോലേഷൻ ഉൾപ്പെടെ നടപ്പിൽ വരുത്തണം എന്നും കൊടിക്കുന്നിൽ സുരേഷ് എം പി ആവശ്യപ്പെട്ടു. ഒപ്പം തന്നെ മുൻകാലങ്ങളിൽ ഉണ്ടായത് പോലെ തൊഴിലാളികൾക്ക് ബുദ്ധിമുട്ടുകൾ, തൊഴിൽ നഷ്ടം എന്നിവ ഉണ്ടാകാതെയിരിക്കാൻ വേണ്ട കർമപദ്ധതി തയാറാക്കണം എന്നും കൊടിക്കുന്നിൽ സുരേഷ് എം പി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here