ഫീൽഡ് സർവ്വേ സർക്കാരിന് നേരത്തേ നടത്താമായിരുന്നു: പ്രതിപക്ഷ നേതാവ്

ഫീൽഡ് സർവ്വേ സർക്കാരിന് നേരത്തെ നടത്താമായിരുന്നുവെന്നും ഫീൽഡ് സർവ്വേക്ക് നേരത്തെ ഉണ്ടായിരുന്ന സമയം സർക്കാർ പ്രയോജനപ്പെടുത്തിയില്ലെന്നും കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.ബഫർ സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ സർവേ മൂന്ന് മാസത്തിനുള്ളിൽ കൃത്യമായ വിവരം നൽകാനാണ് ജൂൺ 3 ലെ സുപ്രീം കോടതി വിധിയിൽ പറയുന്നത്. എന്നാൽ സുപ്രീം കോടതി വിധി വന്നതിന് ശേഷം സർക്കാർ സമയമുണ്ടായിരുന്നിട്ടും സർവേ നടത്തിയില്ല എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സുപ്രീം കോടതിയിൽ കൊടുക്കേണ്ടത് 90 ശതമാനമെങ്കിലും ശരിയായ പുതിയ റിപ്പോർട്ട് ആകണം . ജനസാന്ദ്രത വളരെ കൂടിയ പ്രദേശത്തെയാണ് ഇപ്പോൾ ബഫർ സോണായി പ്രഖ്യാപിച്ചതെന്ന് സുപ്രീംകോടതിക്ക് ഈ സർവ്വേ റിപ്പോർട്ടിലൂടെ ബോധ്യപ്പെടണം. അത് ബോധ്യപ്പെടുത്തേണ്ടത് സംസ്ഥാന സർക്കാരാണ്. സാധാരണക്കാരായ മനുഷ്യരെ ബാധിക്കുന്ന വിഷയമാണിതെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിനാണ് സർവേ. അതിൽ സർക്കാരിന് വീഴ്ച്ച പറ്റി . പഴയ സർവ്വേ റിപ്പോർട്ട് സുപ്രീം കോടതിയിൽ നൽകാതെ സമയം നീട്ടി ആവശ്യപ്പെട്ട് പുതിയ സർവ്വേ റിപ്പോർട്ട് നൽകാൻ തയ്യാറാകണം. ജനുവരി മാസം തന്നെ കൃത്യമായി മാനുവൽ സർവേ നടത്തണം. പഞ്ചായത്ത് അടിസ്ഥാനത്തിൽ റവന്യൂ വകുപ്പിന്റെ കൂടി സഹകരണത്തോടെയാകണം സർവ്വേ നടത്തേണ്ടതെന്നും പ്രതിപക്ഷ നേതാവ് നിർദ്ദേശിച്ചു.

പുതിയ വിവരങ്ങളല്ല ഇപ്പോൾ സർക്കാർ സുപ്രീം കോടതിയിൽ നൽകുന്നത്. പകരം 2020 -21 ൽ നടത്തിയ സർവേയിലെ വിവരങ്ങളാണ് നൽകുന്നത്. മാസങ്ങൾ സമയമുണ്ടായിരുന്നിട്ടും പുതിയ സർവ്വേ നടത്താനുള്ള കോടതി നിർദ്ദേശം നടപ്പായില്ല. പകരം പഴയ വിവരങ്ങൾ തന്നെ നൽകുന്നത് സർക്കാർ തലത്തിലെ പിടിപ്പുകേടിന്റെ ഫലമാണെന്നും സതീശൻ കുറ്റപ്പെടുത്തി.

പഴയ ഭൂപടം പ്രസിദ്ധീകരിച്ച് പരാതികളുണ്ടെങ്കിൽ കേൾക്കാമെന്നാണ് സർക്കാർ പ്രതിഷേധമുയർന്നതോടെ പറയുന്നത്. അങ്ങനെ അല്ല ചെയ്യേണ്ടത്. പഴയ സർവ്വേ റിപ്പോർട്ട് സുപ്രീം കോടതിയിൽ നൽകാതെ, കോടതിയോട് സമയം നീട്ടി ആവശ്യപ്പെട്ട്, പുതിയ സർവ്വേ റിപ്പോർട്ട് നൽകണം. പുതിയ സർവ്വേയിൽ ബഫർ സോണിൽ പെടുന്ന കെട്ടിടങ്ങളുടെ കൃത്യമായ കണക്കെടുക്കണം. വീടുകൾ ദേവാലയങ്ങൾ സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, സ്കൂളുകൾ അടക്കമുള്ള കെട്ടിടങ്ങളുടെ കണക്കെടുക്കണം എന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News