ബഫർ സോൺ: മുഖ്യമന്ത്രിയുടെ ക്രിയാത്മക ഇടപെടലിൽ സന്തോഷമെന്ന് താമരശ്ശേരി ബിഷപ്പ്

ബഫർ സോൺ ഉപഗ്രഹ സർവ്വേ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ക്രിയാത്മക ഇടപെടൽ സന്തോഷകരമെന്ന് താമരശ്ശേരി ബിഷപ്പ് റെമജിയോസ് ഇഞ്ചനാനിയൽ. ഫീൽഡ് സർവ്വേ നടത്തുന്നതടക്കമുള്ള സർക്കാർ നടപടികൾ സ്വാഗതാർഹമാണെന്ന് ബിഷപ്പ് കൈരളി ന്യൂസിനോട് പറഞ്ഞു.

ഫീൽഡ്‌ സർവ്വെ വഴി നിലവിലുള്ള പ്രശ്നങ്ങൾ പൂർണ്ണമായി  പരിഹരിക്കാൻ കഴിയും .ബഫർ സോൺ വനത്തിനുള്ളിൽ തന്നെ നിർത്തണം എന്നും ബിഷപ്പ് ആവശ്യപ്പെട്ടു.നിതി കിട്ടുന്നില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബഫർ സോണിൽ ഫീൽഡ് സർവ്വേ നടത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ ഉന്നതതല യോഗം തീരുറാനിച്ചിരുന്നു.ഇതിനെ തുടർന്നാണ് താമരശേരി ബിഷപ്പ് തൻ്റെ നിലപാട് കൈരളി ന്യൂസിനോട് വ്യക്തമാക്കിയത്.സുപ്രീംകോടതിയിൽ നൽകിയ ആധികാരിക രേഖ പുറത്തുവിടുമെന്നും ഉന്നതതല യോഗത്തിലാണ് തീരുമാനിച്ചു. ഉപഗ്രഹ സർവേ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കാൻ സമയ പരിധി നീട്ടി ചോദിക്കാനും ഫീൽഡ് സർവേ അതിവേഗം തുടങ്ങാനും ഉന്നതതല യോഗത്തിൽ തീരുമാനമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News