Kairali News Exclusive:ബഫര്‍ സോണ്‍ വിഷയം; കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്ത്

കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ്

ബഫര്‍ സോണ്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്ത്. ജനവാസ മേഖലയില്‍ ബഫര്‍സോണ്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന്‍ കത്ത് നല്‍കി. എറണാകുളത്തെ മംഗളവനത്തിന് ചുറ്റുമുള്ള പ്രദേശം ബഫര്‍ സോണ്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ നല്‍കിയ കത്ത് കൈരളി ന്യൂസ് പുറത്ത് വിട്ടു.

ബഫര്‍സോണുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന തെളിവുകമാണ് കൈരളി ന്യൂസ് പുറത്ത് വിടുന്നത്. ജനവാസ കേന്ദ്രത്തില്‍ ബഫര്‍സോണ്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഹൈബി ഈഡന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കത്ത് നല്‍കി.

2012 ഏപ്രില്‍ 23ന് ഹൈബി എം.എല്‍എയായിരിക്കുമ്പോള്‍ നല്‍കിയ കത്താണ് കൈരളി ന്യൂസ് പുറത്ത് വിട്ടത്. എറണാകുളത്തെ മംഗളവനത്തിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ ബഫര്‍സോണ്‍ പരിധിയില്‍ കൊണ്ടുവരണമെന്നായിരുന്നു ഹൈബി ആവശ്യപ്പെട്ടത്. എറണാകുളത്തെ ഏറ്റവും പ്രധാന ജനവാസകേന്ദ്രങ്ങളില്‍ ഒന്നാണിവിടം. നിരവധി സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. റെയില്‍വേയുടെയും ഹൗസിംഗ്‌ബോര്‍ഡിന്റെയും അടക്കമുള്ള തന്ത്ര പ്രധാന കേന്ദ്രങ്ങള്‍ ബഫര്‍ സോണ്‍ പരിധിയില്‍ കൊണ്ട് വരാനായിരുന്നു ഹൈബിയുടെ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News