ദേശീയ താല്പര്യം പരിഗണിച്ച് ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവയ്ക്കണം: കേന്ദ്ര ആരോഗ്യ മന്ത്രി

ചൈന അടക്കമുള്ള വിദേശ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താല്ക്കാലികമായി നിർത്തിവെക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മനുഷ്ക് മാണ്ഡവ്യ. മാസ്കും സാനിറ്റൈസറും ഉൾപ്പെടെയുള്ള കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ കഴിയില്ലെങ്കിൽ ദേശീയ താല്പര്യം കണക്കിലെടുത്ത് യാത്ര താല്ക്കാലികമായി നിർത്തിവെക്കണമെന്നാണ് കേന്ദ്ര മന്ത്രിയുടെ നിർദ്ദേശം.ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് എംപി രാഹുലിനും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനും അദ്ദേഹം കത്തയച്ചു.യാത്രയിൽ വാക്സിനേഷൻ എടുത്ത ആളുകൾ മാത്രം പങ്കെടുക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും കത്തിൽ ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

രാജസ്ഥാനിലെ ഭാരത് ജോഡോ യാത്രയ്ക്കിടെ കൊവിഡ്  വ്യാപന ആശങ്ക പ്രകടിപ്പിച്ച് രാജസ്ഥാൻ നിയമസഭാംഗങ്ങളായ പി.പി.ചൗധരിയും നിഹാൽ ചന്ദും ദേവിജി പട്ടേലും 2022 ഡിസംബർ 20 ന് എഴുതിയ കത്തും പരിഗണിച്ചാണ് താൻ കത്തെഴുതുന്നത് എന്തും മന്ത്രി പറയുന്നു.

സംസ്ഥാനത്തും രാജ്യത്താകെയും കൊവിഡ് വ്യാപനം തടയുന്നതിന് രണ്ടു പ്രധാന കാര്യങ്ങളും അവർ നിർദേശിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ഭാരത് ജോഡോ യാത്രയിൽ കൊവിഡ് പ്രതിരോധ മാർഗങ്ങൾ കർശനമായി പാലിക്കുക. മാസ്ക് ധരിക്കാനും സാനിറ്റൈസർ ഉപയോഗിക്കാനും പ്രോത്സാഹിപ്പിക്കുക. യാത്രയിൽ വാക്സിനേഷൻ എടുത്ത ആളുകളെ മാത്രം പങ്കെടുക്കാൻ അനുവദിക്കുക. യാത്രയിൽ പങ്കെടുക്കുന്നതിനു മുൻപ് ആളുകളെ ഐസൊലേഷനിലാക്കുക. മുകളിൽ പറഞ്ഞ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ ആരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുത്ത് യാത്ര താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു എന്നാണ് ആരോഗ്യ മന്ത്രി അയച്ച കത്തിൽ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News