പൂവാറില്‍ KSRTC ജീവനക്കാരന്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചതായി പരാതി

തിരുവനന്തപുരം പൂവാറില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചതായി പരാതി. കെഎസ്ആര്‍ടിസി ബിഎംഎസ് യൂണിയന്‍ നേതാവ് സുനില്‍കുമാറിനെതിരെയാണ് പരാതി. പെണ്‍കുട്ടികളെ ശല്യം ചെയ്തു എന്നാരോപിച്ചാണ് മര്‍ദനം.

പൂവാറിലെ കെഎസ്ആര്‍ടിസി കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാറാണ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. അരുമാനൂര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഷാനുവിനാണ് മര്‍ദനമേറ്റത്. പെണ്‍കുട്ടികളെ ശല്ല്യം ചെയ്തു എന്നാരോപിച്ച് ഷാനുവിനെ സുനില്‍കുമാര്‍ വലിച്ചിഴക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തുവെന്നാണ് പരാതി.

ഷാനുവിനെ മര്‍ദിച്ചതായി ദൃക്‌സാക്ഷികളും വ്യക്തമിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് ഷാനുവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here