രാജ്യത്ത് കൊവിഡ് അവസാനിച്ചിട്ടില്ല, അതീവ ജാഗ്രത വേണമെന്ന് കേന്ദ്രം

രാജ്യം വീണ്ടും കൊവിഡ് ആശങ്കയിലേക്ക് നീങ്ങുകയാണ്. ചൈന, ജപ്പാന്‍, ബ്രസീല്‍, അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഒന്നാം കൊവിഡ് വ്യാപനത്തെ ഒരു പരിധിവരെ പ്രതിരോധിച്ചെങ്കിലും രണ്ടാംതരംഗത്തില്‍ രാജ്യം ആടിയുലഞ്ഞു. മൂന്നാംതരംഗം കാര്യമായ ആശങ്ക ഉണ്ടാക്കിയില്ല. ഇപ്പോഴത്തേത് കൊവിഡിന്റെ പുതിയ വകഭേദമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ദില്ലിയില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മണ്‍സൂഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
കൊവിഡ് അവസാനിച്ചിട്ടില്ലെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാന്‍ രാജ്യം സജ്ജമാണ്. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ സഹായം ഉറപ്പാക്കും. കൊവിഡ് പ്രതിരോധ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് എല്ലാവരും എടുക്കണമെന്നും ആള്‍കൂട്ടങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു

വിമാനയാത്രക്ക് മാസ്‌ക് ഒഴിവാക്കിയുള്ള ഉത്തരവ് തല്‍ക്കാലം കേന്ദ്രം പിന്‍വലിക്കില്ല. എങ്കിലും സാമൂഹിക അകലം പാലിച്ച് ജാഗ്രത ഉറപ്പാക്കണമെന്നാണ് നിര്‍ദ്ദേശം.

രാജ്യത്ത് ഇന്ന് 129 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. 3,408 പേരാണ് ആകെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 5,30,677 പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News