സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; 40,000 കടന്നു

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് പവന് 400 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇതോടെ 40,080 രൂപയായി ഉയര്‍ന്നു.

ഈ മാസം ഇത് രണ്ടാം തവണയാണ് സ്വര്‍ണം പവന്റെ വില നാല്‍പ്പതിനായിരം കടക്കുന്നത്. ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 5010 ആയി.

കഴിഞ്ഞ ബുധനാഴ്ചയും പവന്‍ വില നല്‍പ്പതിനായിരം കടന്നിരുന്നു. അന്ന് 40,240 രൂപയാണ് രേഖപ്പെടുത്തിയത്. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News