ന്യൂനപക്ഷ പ്രീ മെട്രിക്ക് സ്കോളർഷിപ്പ് നിർത്തിയതിൽ ന്യായീകരണവുമായി കേന്ദ്രം

ന്യൂനപക്ഷകാര്യ മന്ത്രാലയം വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന പ്രീ-മെട്രിക് സ്കോളർഷിപ്പ് പദ്ധതി പ്രകാരം 2017 മുൽ 2022 വരെ 2,75,21,889 വിദ്യാർത്ഥികൾക്ക് 6288.85 കോടി രൂപയും ചെലവഴിച്ചെന്ന് രാജ്യസഭയിൽ കേന്ദ്ര സർക്കാർ.2022-23 മുതൽ ഒൻപത്, പത്ത് ക്ലാസിലെ വിദ്യാർത്ഥികൾക്ക് മാത്രമായി സ്കോളർഷിപ്പ് നിജപ്പെടുത്തിയതായും കേന്ദ്രം രാജ്യസഭയിൽ പറഞ്ഞു.2009 ലെ വിദ്യാഭ്യാസം മൗലീക അവകാശമാക്കി മാറ്റിയ ഭരണഘടന ഭേദഗതിയോടെ ഒന്നു മുതൽ 8 വരെയുള്ള ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും  വിദ്യാഭ്യാസം നിർബന്ധിതവും സൗജന്യമാക്കിയത് കൊണ്ടാണ് സ്കോളർഷിപ്പ് വെട്ടിച്ചുരുക്കിയത് എന്നാണ് കേന്ദ്രം രാജ്യസഭയിൽ പറഞ്ഞ മറുപടിയിൽ വ്യക്തമാക്കുന്നത്.ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് രാജ്യസഭയിൽ സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം മറുപടി നൽകിയത്.

സ്‌കോളർഷിപ്പ് ഇല്ലാതായാൽ നിരവധി വിദ്യാർത്ഥികളുടെ പഠനത്തെയാണ് ബാധിക്കുക.മുസ്ലിം, ക്രിസ്ത്യൻ, ജൈനർ, ബുദ്ധർ, സിഖ്, പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ രണ്ടരലക്ഷത്തിൽത്താഴെ വരുമാനപരിധിയുള്ള വിദ്യാർഥികളെയാണ് കാലങ്ങളായി സ്കോളർഷിപ്പിന് പരിഗണിച്ചിരുന്നത്. പ്രതിവർഷം 1500 രൂപയായിരുന്നു സ്കോളർഷിപ്പ് തുക. 50 ശതമാനം തുക കേന്ദ്രവും 50 ശതമാനം തുക സംസ്ഥാനങ്ങളുമാണ് നൽകിയിരുന്നത്.

എന്നാൽ സ്കോളർഷിപ്പ് ഒമ്പത്, പത്ത് ക്ലാസുകളിലേക്കുമാത്രമാക്കി ചുരുക്കിയാണ് ഇത്തവണ കേന്ദ്രം അപേക്ഷക്ഷണിച്ചത്. സ്കോളർഷിപ്പ് തുക 4000 രൂപയായി വർദ്ധിപ്പിച്ചു. ഇതിനുള്ള 40 ശതമാനം തുക സംസ്ഥാനങ്ങൾ വഹിക്കണമെന്നും പുതുക്കിയ വിജ്ഞാപനത്തിലുണ്ടായിരുന്നു.

പിന്നാക്കവിഭാഗങ്ങളിലെ (ഒബിസി) ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയിരുന്ന ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പ് വെട്ടിച്ചുരുക്കിയ സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ നടപടിയിൽ വ്യാപകപ്രതിഷേധം ഉയർന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News