ലഹരി ഗുരുതരമായ പ്രശ്നം,ഏജൻസികളെ സഹായിക്കാത്ത സംസ്ഥാനങ്ങൾ ലഹരിക്കടത്തുകാരെ സഹായിക്കുന്നു; അമിത് ഷാ

രാജ്യത്ത് ലഹരി ഉപയോഗം വർധിക്കുന്നത് ഗുരുതരമായ പ്രശ്നമാണെന്നും വിപണനം തടയാനായി ഏജൻസികളെ സഹായിക്കാത്ത സംസ്ഥാനങ്ങൾ കടത്തുകാരെ സഹായിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്സഭയിൽ ഇന്ത്യയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തെപ്പറ്റി സംസാരിക്കുകയായിരുന്നു അമിത് ഷാ.

‘ലഹരിയെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ കേന്ദ്ര സർക്കാർ യാതൊരു സഹിഷ്ണുതയും കാണിക്കുന്നില്ല. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ചില രാജ്യങ്ങൾ ഇന്ത്യക്കെതിരെ ആക്രമണങ്ങൾ നടത്താൻ ലഹരിയിൽനിന്നുള്ള ലാഭമാണ് ഉപയോഗിക്കുന്നത്. ഇതിൽനിന്നുള്ള പണം നമ്മുടെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കും’; അമിത് ഷാ പറഞ്ഞു.

കേന്ദ്ര ഏജസികളോട് മുഖംതിരിക്കുന്ന സംസ്ഥാനങ്ങളെയും അമിത് ഷാ വിമർശിച്ചു. ലഹരിക്കടത്ത് നിരീക്ഷിക്കാനായി എൻ.ഐ.എ അടക്കമുള്ള ദേശീയ ഏജൻസികൾ പരിശ്രമിക്കുന്നുണ്ട്. ഇവരെ സഹായിക്കാത്ത സംസ്ഥാനങ്ങൾ ലഹരികടത്തുകാരെ സഹായിക്കുന്നവരാണെന്ന് അമിത് ഷാ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News