ക്രിസ്മസ് അവധിക്ക് നാടണയാന്‍ കഴിയാതെ ആയിരങ്ങള്‍; റെയില്‍വേ അവഗണനക്കെതിരെ മുംബൈ മലയാളികള്‍

കേരളത്തിലേക്ക് അവധിക്കാല പ്രത്യേക തീവണ്ടികള്‍ റദ്ദാക്കിയതോടെ നാടണയാന്‍ കഴിയാതെ പരാതികളുമായി ആയിരങ്ങളാണ് രംഗത്തെത്തിയത്. വിമാന നിരക്ക് 20000 കടന്നതോടെ അടിയന്തിര ആവശ്യങ്ങള്‍ക്ക് പോലും യാത്ര ചെയ്യുവാന്‍ കഴിയാതെ വലയുകയാണ് മുംബൈ മലയാളികള്‍. ഇതര സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യം എന്ത് കൊണ്ട് കേരളത്തിന് മാത്രം നിഷേധിക്കുന്നുവെന്നാണ് പലരും ചോദിക്കുന്നത്

കടുത്ത സമ്മര്‍ദത്തിനൊടുവില്‍ കഴിഞ്ഞ ദിവസം കേരളത്തിലേക്ക് ശൈത്യകാല പ്രത്യേക തീവണ്ടി അനുവദിച്ചെങ്കിലും കാലങ്ങളായി തുടരുന്ന യാത്രാ ദുരിതത്തിന് പരിഹാരമായില്ലെന്നാണ് മുംബൈയിലെ വെസ്റ്റേണ്‍ ഇന്ത്യ പാസ്സഞ്ചേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സൈമണ്‍ തോമസ് പറയുന്നത്

പരാതികള്‍ നല്‍കുമ്പോള്‍ പരസ്പരം പഴി ചാരി ഉത്തരവാദിത്വപ്പെട്ടവര്‍ ഒഴിഞ്ഞുമാറുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകനായ ശശികുമാര്‍ നായര്‍ പറയുന്നു.

വിമാന നിരക്ക് 20000 കടന്നതോടെ അടിയന്തിര ആവശ്യങ്ങള്‍ക്ക് പോലും യാത്ര ചെയ്യുന്നത് താങ്ങാനാകില്ലെന്ന നിലയായി. അതെ സമയം വേണ്ടത്ര ട്രെയിനുകളുടെ അഭാവവും നിലവിലെ ട്രെയിനുകളിലെ ദുരിത യാത്രകളും പ്രതിസന്ധി ഇരട്ടിയാക്കി

ഇതര സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യം എന്ത് കൊണ്ട് കേരളത്തിന് മാത്രം നിഷേധിക്കുന്നുവെന്നാണ് റെജി വര്‍ഗീസ് ചോദിക്കുന്നത്

കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വലിയ ചര്‍ച്ചയായത് നാട്ടിലെത്താന്‍ മുംബൈ മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളായിരുന്നു. കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളിലെ ദുരിത യാത്രകളും പരാതികളായി ഉയര്‍ന്നതും സമ്മര്‍ദ്ദം കടുപ്പിച്ചിരിക്കയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here