
ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ മറ്റന്നാൾ പുറത്തിറങ്ങും. ഷിബു ബേബി ജോണിന്റെ ജോൺ മേരി ക്രിയേറ്റിവ് ആണ് നിർമാതാക്കൾ.
ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ടൈറ്റിൽ ലോഞ്ച് അറിയിച്ചത്. തുടർന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച മണലിനോട് സാദൃശ്യമുള്ള ചിത്രവും ആരാധകരെ ആവേശത്തിലാക്കി.
ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ ചിത്രത്തിന് വളരെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മലയാളസിനിമയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള സംവിധായകൻ മോഹൻലാലിനൊപ്പം ഒന്നിക്കുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത് . ലിജോ ജോസ് പെല്ലിശ്ശേരിയുടെ, ഉടൻ റിലീസ് ചെയ്യുന്ന ചിത്രമായ നൻപകൽ നേരത്ത മയക്കം വളരെ മികച്ച പ്രതികരണമാണ് ഐഎഫ്എഫ്കെയിൽ നേടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here