കോവിഡ് കേസുകളിൽ ആശങ്ക വേണ്ട; വീണാ ജോർജ്

കോവിഡ് കേസുകളിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മുൻകരുതൽ എന്ന രീതിയിൽ റാപിഡ് റെസ്പോൺസ് ടീമിന്റെ യോഗം ഇന്ന് വൈകുന്നേരം ചേരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കോവിഡ് കേസുകൾ വർദ്ധിക്കുന്നതിൽ ജാഗ്രത വേണമെന്ന് കേന്ദ്രത്തിന്റെ നിർദ്ദേശമുണ്ട്. നിലവിൽ കോവിഡ് കേസുകളിൽ കാര്യമായ വർദ്ധനവില്ലെങ്കിലും പനി ബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. ആവശ്യം വന്നാൽ കോവിഡ് പരിശോധനകൾ കൂട്ടും; ആരോഗ്യമന്ത്രി പറഞ്ഞു. ശബരിമല തീർത്ഥാടകരുടെ കാര്യത്തിൽ നിലവിൽ യാതൊരു ആശങ്കകളുമില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താന്‍ ദില്ലിയില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മണ്‍സൂഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കോവിഡ് അവസാനിച്ചിട്ടില്ലെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാന്‍ രാജ്യം സജ്ജമാണ്. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ സഹായം ഉറപ്പാക്കും. കൊവിഡ് പ്രതിരോധ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് എല്ലാവരും എടുക്കണമെന്നും ആള്‍കൂട്ടങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here