നഗരസഭകളിൽ 354 അധിക തസ്തികകൾ അടിയന്തരമായി സൃഷ്ടിക്കാൻ മന്ത്രിസഭാ തീരുമാനം.

നഗരസഭകളില്‍ എട്ട് വിഭാഗങ്ങളിലായി 354 അധിക തസ്തികകള്‍ അടിയന്തരമായി സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. അക്കൗണ്ട്സ് ഓഫീസര്‍-6, അക്കൗണ്ട്സ് അസിസ്റ്റന്‍റ്- 93, ഹെല്‍ത്ത് ഓഫീസര്‍-2, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍-51, ഹെല്‍ത്ത് ഇൻസ്പെക്ടര്‍ ഗ്രേഡ് I-5, ഗ്രേഡ് II- 6, ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ ഗ്രേഡ് I- 11, ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ ഗ്രേഡ് II- 180 എന്നിങ്ങനെയാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത്.

വിവിധ നഗരസഭകളുടെയും മുൻസിപ്പൽ ചെയർമെൻസ്‌ ചേമ്പറിന്റെയും ആവശ്യം പരിഗണിച്ചാണ്‌ സർക്കാർ തീരുമാനം.
കണക്കുകളും അക്കൗണ്ടുകളും കൃത്യമായി സൂക്ഷിക്കുന്നതിനും പരിശോധന നടത്തുന്നതിനും ആവശ്യമായ ജീവനക്കാരില്ലാത്തത്‌ നഗരസഭകളുടെ സുതാര്യമായ പ്രവർത്തനങ്ങൾക്ക്‌ തടസം സൃഷ്ടിക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്‌ എല്ലാ കോർപറേഷനുകളിലും അക്കൗണ്ട്സ്‌ ഓഫീസർ, അക്കൗണ്ട്സ്‌ അസിസ്റ്റന്റ്‌ തസ്തികകളും മുൻസിപ്പാലിറ്റികളിൽ അക്കൗണ്ട്സ്‌ അസിസ്റ്റന്റ്‌ തസ്തികയും സൃഷ്ടിക്കാൻ തീരുമാനിച്ചത്‌.

മാലിന്യനിര്‍മാര്‍ജനവും ആരോഗ്യപരിപാലനവും ഉള്‍പ്പെടെയുള്ള മേഖലകളില്‍ മികച്ച ഇടപെടല്‍ നടത്താൻ പുതിയ തസ്തികകളുടെ സൃഷ്ടിക്കലിലൂടെ കഴിയുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സാങ്കേതികമികവുള്ള കൂടുതലാളുകൾ നഗരഭരണത്തിലേക്ക് കടന്നുവരുന്നതോടെ വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ മാസം ഗ്രാമപഞ്ചായത്തുകളില്‍ 505 ഹെല്‍ത്ത് ഇൻസ്പെക്ടര്‍മാരുടെ തസ്തികയും സൃഷ്ടിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News