ബഫർസോൺ വിഷയത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമം; മുഖ്യമന്ത്രി

ബഫർസോൺ വിഷയത്തിൽ തെറ്റിദ്ധാരണ പരത്താൻ വ്യാപകശ്രമമെന്ന് മുഖ്യമന്ത്രി. ജനജീവിതത്തെ ബാധിക്കുന്ന ഒരു നടപടിയും ബഫർസോൺ വിഷയത്തിൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഉറപ്പ് നൽകി.

ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും ബഫർസോണിൽനിന്ന് ഒഴിവാക്കണം എന്നുതന്നെയാണ് സർക്കാർ നിലപാട്. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം തെറ്റാണ്. എല്ലാ nim ചേർത്തുതന്നെ സർക്കാർ സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ജനവാസമേഖലകൾ കൃത്യമായി അടയാളപ്പെടുത്തി ഭൂപടം ഉൾപ്പെടെ ഹാജരാക്കും; മുഖ്യമന്ത്രി പറഞ്ഞു.

ബഫർസോൺ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പിനെയും മുഖ്യമന്ത്രി തുറന്നുകാട്ടി. രണ്ടാം യു.പി.എ സർക്കാരാണ് ബഫർ സോൺ പ്രഖ്യാപനം നടത്തിയത്. അന്ന് ജയറാം രമേശ് കടുത്ത നിർബന്ധബുദ്ധി കാട്ടിയിരുന്നു. 2011ൽ യു.ഡി.എഫ് സർക്കാർ ബഫർസോൺ വിഷയത്തിൽ മൂന്ന് ഉപസമിതികൾ ഉണ്ടാക്കി. വി.ഡി സതീശനും ടി.എൻ പ്രതാപനും അടക്കമുള്ളവരായിരുന്നു അവയെ നയിച്ചത്;മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here