
ജനജീവിതത്തെ ബാധിക്കാത്ത രീതിയിൽ ബഫർസോൺ ദൂരപരിധി നിശ്ചയിച്ചത് ഇടതുപക്ഷ സർക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർസോൺ വിഷയത്തിൽ യു.ഡി.എഫിന്റെ ഇരട്ടത്താപ്പിനെ പരാമര്ശിക്കുകയായിരുന്നു മുഖ്യമന്ത്രി.
2013ൽ യു.ഡി.എഫ് സർക്കാർ 0 മുതൽ 12 കിലോമീറ്റർ വരെയാണ് ബഫർസോൺ ദൂരപരിധി നിശ്ചയിച്ചത്. 2016ൽ എൽ.ഡി.എഫ് സർക്കാരാണ് അത് 0 മുതൽ 1 കിലോമീറ്റർ വരെയാക്കി ജനജീവിതത്തെ സാരമായി ബാധിക്കാത്ത രീതിയിൽ ദൂരപരിധി നിശ്ചയിച്ചത്. ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും സർക്കാർ അന്ന് ഒഴിവാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാം യു.പി.എ സർക്കാരാണ് ബഫർ സോൺ പ്രഖ്യാപനം നടത്തിയത്. അന്ന് പരിസ്ഥിതിമന്ത്രിയായ ജയറാം രമേശ് കടുത്ത നിർബന്ധബുദ്ധി കാട്ടിയിരുന്നു. 2011ൽ യു.ഡി.എഫ് സർക്കാർ ബഫർസോൺ വിഷയത്തിൽ മൂന്ന് ഉപസമിതികൾ ഉണ്ടാക്കി. വി.ഡി സതീശനും ടി.എൻ പ്രതാപനും അടക്കമുള്ളവരായിരുന്നു അവയെ നയിച്ചത്;മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here