സന്നദ്ധസേനകളില്‍ ട്രാന്‍സ് ജെന്‍റര്‍ പ്രതിനിധികളുടെ പ്രാതിനിധ്യം ഉറപ്പാക്കും – റവന്യൂ മന്ത്രി കെ.രാജന്‍

സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാരിന് സഹായകരമായി പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫെന്‍സ്, സന്നദ്ധസേന, ഇന്‍റര്‍ ഏജന്‍സി ഗ്രൂപ്പ് എന്നിവയില്‍ ട്രാന്‍സ് ജെന്‍റേഴ്സ് പ്രതിനിധികളുടെ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സാമൂഹ്യ നീതി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ട്രാന്‍സ് ജെന്‍റര്‍ പ്ലസ് ക്യൂര്‍ ഇന്‍ക്സൂസീവ് ഡിസാസ്റ്റര്‍ റിസ്ക് റിഡക്ഷന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവിഭാഗം ജനങ്ങളേയും പങ്കാളികളാക്കുമെന്നും ഇവരിലൂടെ ദുരന്തനിവാരണ സാക്ഷരതാ യഞ്ജം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു അദ്ധ്യക്ഷത വഹിച്ചു.

ട്രാൻസ്‍ജിൻഡർ ജസ്റ്റിസ് ബോർഡ് അംഗം ശീതൾ ശ്യാം , സ്റ്റേറ്റ് ട്രാൻസ്‍ജിൻഡർ സെൽ പ്രതിനിധി കൃഷ്ണ വർധൻ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രെട്ടറി ഡോക്ടർ ശേഖർ ലൂക്കോസ് കുര്യാക്കോസ് , ഹസാർഡ് അനലിസ്റ്റ് അമൃത എന്നിവർ സംസാരിച്ചു. കേരളത്തിലെ പതിനാലു ജില്ലകളിലിൽ നിന്നുള്ള Transgender + Queer സുഹൃത്തുക്കൾ പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയിൽ വിവിധ വിഷയങ്ങളിലായി വിഷയ വിദഗ്ധർ സംസാരിക്കുകയും, പരിശീലനം നല്കുകയും ചെയ്തു.

സുരക്ഷിത കേരളത്തിലേക്കുള്ള മുന്നേറ്റത്തിൽ എല്ലാവരെയും ഉൾകൊള്ളുക എന്നത് ദുരന്ത നിവാരണ പ്രവർത്തങ്ങളുടെ കാതലാണ്. ഈ ആശയത്തിൽ ഊന്നിക്കൊണ്ടുകൊണ്ടാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി Transgender + Queer Inclusive Disaster Risk Reduction എന്ന സമഗ്രമായ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 2020ൽ മലപ്പുറം ജില്ലയിൽ തുടങ്ങിയ ഈ പദ്ധതിയുടെ തുടർ പ്രവർത്തനാമായിട്ടാണ് സംസ്ഥാന തല പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. സംസ്ഥാനതലത്തിൽ Transgender + Queer Inclusive Disaster Risk Reduction പ്രവർത്തങ്ങളെ വിശകലം ചെയ്യുന്നതിനായി കോർ കമ്മിറ്റീ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി രൂപീകരിക്കുകയും പഠനം നടത്തുകയും ചെയ്തിട്ടുള്ളതാണ്.

ദുരന്തങ്ങൾ വിവിധ വിഭാഗം മനുഷ്യരെ വ്യത്യസ്ഥ രീതിയിലാണ് ബാധിക്കുന്നത് എന്ന ബോധ്യത്തിൻറെ അടിസ്ഥാനത്തിൽ എല്ലാ വിഭാഗങ്ങളെയും പങ്കാളികളാക്കി കൊണ്ടുള്ള ദുരന്ത നിവാരണ ലഘൂകരണ പ്രവർത്തങ്ങളാണ് അതോറിറ്റി വിഭാവനം ചെയ്യുന്നത്.
ദുരന്ത നിവാരണ പ്രവർത്തനങ്ങളിലെ ചാമ്പിയന്മാരായി ട്രാൻസ്‍ജിൻഡർ +Queer സുഹൃത്തുക്കളെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമാക്കുക കൂടാതെ കമ്മ്യൂണിറ്റിക്ക് വേണ്ടിയുള്ള ദുരന്തനിവാരണ നയം രൂപപ്പെടുത്താനും അതോറിറ്റി തയ്യാറെടുക്കുകയാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here