ബഫർസോൺ വിഷയത്തിൽ ആരുമായും ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി

ബഫർസോൺ വിഷയത്തിൽ ആരുമായും ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ എത്രവേണമെങ്കിലും ചർച്ചയാകാമെന്നും വ്യാജപ്രചാരണങ്ങളാണ് ബഫർസോൺ വിഷയത്തിൽ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.]

2022 ജൂൺ 3ലെ കോടതിവിധി പ്രായോഗികമല്ല എന്ന് കാട്ടി റിവ്യൂഹർജി നൽകിയിട്ടുണ്ട്. ജനവാസമേഖലകൾ ഒഴിവാക്കി സംസ്ഥാനം സമർപ്പിച്ച അപേക്ഷ പരിഗണനയിലിരിക്കെയാണ് സുപ്രീംകോടതിവിധി വന്നത്. നിലവിലെ നിർമ്മാണങ്ങളുടെ ചിത്രങ്ങൾ ഹാജരാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഡ്രോൺ അല്ലെങ്കിൽ ഉപഗ്രഹ സർവേ വേണമെന്നാണ് കോടതി പറഞ്ഞത്. ഉപഗ്രഹസർവേ ഫലപ്രദമല്ലാത്തതുകൊണ്ടാണ് ഫീൽഡ് സർവേക്ക് സർക്കാർ തയ്യാറായത്.

ഉപഗ്രഹ റിപ്പോർട്ട് അന്തിമമല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ആളുകൾ ഒഴിഞ്ഞുപോകേണ്ടിവരുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഭീതി പരത്താനാണെന്നും ഫീൽഡ് സർവേ നടത്തി റിപ്പോർട്ട് നൽകാനുള്ള ചുമതല വിദഗ്ധ സമിതിക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News