പാര്‍ലമെന്‍റില്‍ ലോക്സഭക്ക് പകരം രാജ്യസഭയില്‍ കയറി കെ.സുധാകരന്‍

പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് എത്തിയ കെ.സുധാകരന് ഇന്നലെയൊരു അബദ്ധം പറ്റി. ലോക്സഭയാണെന്ന് കരുതി കയറിയത് രാജ്യസഭയില്‍. രാജ്യസഭയിലേക്ക് എത്തിയ എം.പി ലോക്സഭാംഗമാണെന്ന് പെട്ടെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും മനസ്സിലായില്ല. രാജ്യസഭയില്‍ കയറി ഇരിപ്പിടം അന്വേഷിക്കുന്നതിനിടയില്‍ ജെബി മേത്തര്‍ എം.പിയെ കണ്ടപ്പോഴാണ് സഭ മാറിപ്പോയെന്ന് സുധാകരന്‍ തിരിച്ചറിഞ്ഞത്

പാര്‍ലമെന്‍റിന്‍റെ പ്രധാന കവാടത്തില്‍ നിന്ന് ലോക്സഭയിലേക്ക് പോകണമെങ്കില്‍ വലത്തോട്ടും രാജ്യസഭയിലേക്ക് പോകണമെങ്കില്‍ ഇടത്തോട്ടും നടക്കണം. ഒരു ചായ കുടിച്ചിട്ട് സഭയില്‍ കയറിയാല്‍ മതിയെന്ന് തീരുമാനിച്ചാല്‍ പ്രധാന കവാടത്തില്‍ നിന്ന് നേരെ സെന്‍ട്രല്‍ ഹാളിലേക്ക് പോകണം. ഇരുസഭകളിലെയും അംഗങ്ങള്‍ ഒഴിവ് സമയം ചിലവഴിക്കുന്നത് സെന്‍ട്രല്‍ ഹാളിലാണ്.

പാര്‍ലമെന്‍റിന്‍റെ പ്രധാന കവാടത്തില്‍ നിന്ന് ലോക്സഭ ലക്ഷ്യം വെച്ച് നടന്ന സുധാകരന്‍ പക്ഷെ എത്തിയത് രാജ്യസഭയില്‍. സുധാകരന് പറ്റിയ അബദ്ധം കോണ്‍ഗ്രസ് എം.പിമാർക്കിടയിൽ ഒരു തമാശയായി തുടരുകയാണ്.

സുധാകരനെതിരെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ ഹൈക്കമാന്‍റിന് പരാതി നല്‍കിയിരിക്കുകയാണ്. സുധാകരന്‍റെ നേതൃത്വം അംഗീകരിക്കാനാകുന്നില്ല എന്നാണ് കോണ്‍ഗ്രസ് എം.പിമാരുടെ പരാതി. ബിജെപിയെയും സംഘപരിവാറിനെയും പ്രകീര്‍ത്തിച്ച് സുധാകരന്‍ നടത്തിയ പരാമര്‍ശങ്ങളും കോണ്‍ഗ്രസില്‍ വലിയ ഏറ്റുമുട്ടലായി തുടരുകയാണ്. ഇതുകൂടാതെ അടുത്തകാലത്തായി സുധാകരന്‍ വരുത്തുന്ന നാക്കുപിഴയും പാര്‍ടിക്ക് തലവേദനയാവുകയാണ്. അതിനിടയിലാണ് എന്നുംപോകാറുള്ള ലോക്സഭയിലേക്കുള്ള വഴി മറന്ന് സുധാകരന്‍ രാജ്യസഭയില്‍ കയറിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here