വീട്ടിലിരിക്കുന്നവർക്ക് ശമ്പളമില്ല; കാശ്മീരി പണ്ഡിറ്റുകളോട് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

താഴ്‌വരയിൽ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന കാശ്മീരി പണ്ഡിറ്റുകളോട് ജോലിയിലേക്ക് പ്രവേശിക്കാൻ ആഹ്വാനം ചെയ്ത് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എത്രയും പെട്ടെന്ന് ജോലികളിലേക്ക് മാടങ്ങണമെന്നും വീട്ടിലിരുന്നാൽ ശമ്പളം നൽകാനാകില്ലെന്നുമായിരുന്നു മനോജ് സിൻഹ പറഞ്ഞത്.

ഞാൻ അവരുമായി നിരന്തരം സംസാരത്തിലായിരിക്കുകയും അവരുടെ പ്രശ്നങ്ങളിൽ പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്. അവരെയെല്ലാവരെയും ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലേക്ക് മാറ്റുകയും ചെയ്തു. രാജ്ഭവനിൽ പണ്ഡിറ്റുകളുടെ പ്രശ്നങ്ങൾ കേൾക്കാൻ മാത്രമായി ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്’; മനോജ് സിൻഹ പറഞ്ഞു.

കാശ്മീരി പണ്ഡിറ്റുകളായ രാഹുൽ ഭട്ടിന്റെയും രജ്‌നി ബല്ലയുടെയും കൊലപാതകത്തെത്തുടർന്നാണ് താഴ്‌വരയിൽ കാശ്മീരി പണ്ഡിറ്റുകൾ പ്രതിഷേധം തുടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here