കെ.പി.സി.സി ആസ്ഥാനത്ത് കയ്യാങ്കളി. കെ.സുധാകരൻ വിഭാഗം നേതാവിനെ പി.ആർ.ഓ തല്ലി.

സി.യു.സി ചുമതലയുള്ള പ്രമോദ് കോട്ടപ്പള്ളിക്കാണ് മർദ്ദനമേറ്റത്. പി.ആർ.ഓ ആയ എൻ.അജിത് കുമാറാണ് പ്രമോദിനെ മർദിച്ചത്. സാമ്പത്തിക തിരിമറിയെച്ചൊല്ലിയാണ് മർദ്ദനം നടന്നത് എന്നാണ് വിവരം. മർദ്ദനമേറ്റ പ്രമോദ് ഓഫീസിൽ റിസപ്‌ഷനിൽ വീണു. തുടർന്ന് നേതാക്കൾ പ്രമോദിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

കെ.സുധാകരൻ പ്രെസിഡന്റായ ശേഷമാണ് അജിത്തിനെ നിയമിച്ചത്. ഇയാൾക്കെതിരെ സാമ്പത്തികാരോപണം വന്നതോടെ ചേരിപ്പോര് രൂക്ഷമാകുകയും വഹട്സപ്പ് ഗ്രൂപുകളിൽ ഇയാൾക്കെതിരെ പ്രചരണങ്ങൾ നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നിലെല്ലാം പ്രമോദാണ് എന്നാരോപിച്ചാണ് അജിത് മർദിച്ചത്.

സംഭവം നടന്നതോടെ കെ.സുധാകരൻ ഇടപെട്ട് പ്രമോദിനെ ആശുപത്രിയിൽനിന്ന് മാറ്റി. സംഭവം ആരും പുറത്തറിയരുത് എന്ന് നിർദ്ദേശം നൽകിയെന്നുമാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News