Sabarimala:ശബരിമലയില്‍ തിരക്ക് തുടരുന്നു;ദര്‍ശനത്തിനായി ഇന്ന് എത്തുക 84,483 പേര്‍

ശബരിമലയില്‍ തിരക്ക് തുടരുമ്പോള്‍ ഇന്ന് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത് 84,483 പേരാണ്. ബുധനാഴ്ച 85,000ല്‍ അധികം പേരാണ് ദര്‍ശനത്തിന് എത്തിയത്.

മണ്ഡല മഹോത്സവത്തിന്റെ ഭാഗമായുള്ള കര്‍പ്പൂരാഴി ഘോഷയാത്ര ഇന്ന് വൈകുന്നേരം നടക്കും. ദീപാരാധനയ്ക്ക് ശേഷം സന്നിധാനത്ത് നടക്കുന്ന കര്‍പ്പൂരാഴി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ വകയായാണ്.

ക്ഷേത്രകൊടിമരത്തിനു മുന്നിലായി ക്ഷേത്രതന്ത്രി കണ്ഠര് രാജീവര് കര്‍പ്പൂരാഴിക്ക് അഗ്നി പകരും. ചുമതലയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. മാളികപ്പുറം ക്ഷേത്രസന്നിധി വഴി നടപ്പന്തലില്‍ എത്തി പതിനെട്ടാം പടിക്ക് മുന്നിലേക്കാണ് കര്‍പ്പൂരാഴി ഘോഷയാത്ര. സന്നിധാനത്ത് ചുമതലയിലുള്ള പോലീസ് സേനാ ഉദ്യോഗസ്ഥരുടെ വകയായി 23നും കര്‍പ്പൂരാഴി ഘോഷയാത്ര ഉണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News