ഉക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുന്നു

ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യന്‍ അധിനിവേശത്തിന് ശേഷമുള്ള തന്റെ ആദ്യ വിദേശ യാത്രയില്‍ ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ബെയ്ഡനുമായി കൂടിക്കാഴ്ച നടത്തി. ഉക്രൈന്റെ ഏറ്റവും ശക്തനായ സഖ്യകക്ഷിയും ഏറ്റവും വലിയ വിദേശ ആയുധ വിതരണക്കാരുമായ അമേരിക്കയുമായുള്ള കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢമായ ബന്ധത്തിന്റെ സന്ദേശമാണ് നല്‍കുന്നത്.

ഓവല്‍ ഓഫീസില്‍ ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ബൈഡനുമായി സംസാരിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ഉക്രൈനിയന്‍ രാഷ്ട്രീയക്കാരുടെ അഭിപ്രായത്തില്‍ ഉക്രൈന് ഇനിയും കൂടുതല്‍ ആയുധങ്ങള്‍ ആവശ്യമായ സാഹചര്യമാണ് വരാനുള്ളത്. അതുകൊണ്ട് തന്നെ കൂടിക്കാഴ്ച വളരെ പ്രധാനപ്പെട്ടതാണ്.

യു.എസിന്റെ ഏറ്റവും പുതിയ ഭൂതല വ്യോമ പ്രതിരോധ സംവിധാനമായ പാട്രിയറ്റ് മിസൈല്‍ ബാറ്ററി ഉള്‍പ്പെടുന്ന 1.8 ബില്യണ്‍ ഡോളറിന്റെ പുതിയ സഹായ പാക്കേജ് ഉക്രൈന് നല്‍കുമെന്ന് യു.എസ് പ്രഖ്യാപിച്ചു. റഷ്യന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഉക്രൈയിന് ഇത് സഹായകരമാകും.

യു.എസ് നിയമനിര്‍മ്മാതാക്കള്‍ ഉക്രൈയിന് 44 ബില്യണ്‍ ഡോളര്‍ കൂടി അടിയന്തര സഹായം വാഗ്ദാനം ചെയ്തതിനു പിന്നാലെയാണ് സെലെന്‍സ്‌കി അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. യുദ്ധകാല സഹായമായി 100 ബില്യണിലധികം യു.എസ് ഡോളറാണ് അമേരിക്ക ഇതുവരെ ചെലവഴിച്ചത്. ഇത്രയും തുക ചെലവഴിച്ചത് പല റിപ്പബ്ലിക്കന്‍ നിയമനിര്‍മ്മാതാക്കളിലും അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. സെലിന്‍സ്‌കിയുടെ സന്ദര്‍ശനവും അമേരിക്കയുടെ സഹായ വാഗ്ദാനവും റഷ്യ ഗൗരവമായി തന്നെ കണക്കാക്കും. ഉക്രൈനിലെ സേനയുടെ വിന്യാസം വിപുലപ്പെടുത്തി ഉക്രയിനിനു കൂടുതല്‍ സമ്മര്‍ദം നല്‍കാനാകും പുട്ടിന്റെ നീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News