ബഫർ സോൺ ജനവാസ മേഖല ഒഴിവാക്കണമെന്നാണ് സർക്കാർ നിലപാട്; മന്ത്രി പി. പ്രസാദ്

ബഫർ സോൺ ജനവാസ മേഖല ഒഴിവാക്കണമെന്നാണ് സർക്കാർ നിലപാട് എന്നും അതിനുള്ള ശ്രമങ്ങളാണ് സർക്കാർ നടപ്പാക്കുന്നത് എന്നുംകൃഷി മന്ത്രി പി. പ്രസാദ് . കർഷകരുടെ ആശങ്ക പരിഹരിക്കും.

കർഷകർക്ക് ബുദ്ധിമുട്ട് ഉണ്ടായാൽ കാർഷിക മേഖല തകരും. കാർഷിക മേഖലയിലെ ജനങ്ങളെ സംരക്ഷിക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്. വനഭൂമി സംരക്ഷിക്കണം. എന്നാൽ കർഷകൻ കൃഷി ചെയ്യുന്ന ഭൂമി ബഫർ സോൺ ആക്കി മാറ്റരുത് എന്നും മന്ത്രി പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here