വഹാബ് വിഷയം അടഞ്ഞ അധ്യായം:പി കെ കുഞ്ഞാലികുട്ടി | PK Kunhalikutty

അബ്ദുള്‍ വഹാബ് എം പി കേന്ദ്രമന്ത്രി വി മുരളീധരനെ പുകഴ്ത്തിയ വിഷയം അടഞ്ഞ അദ്ധ്യായമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍ ലീഗ് നിലപാട് പാണക്കാട് തങ്ങള്‍ വ്യക്തമാക്കിയതാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വി മുരളീധരന്‍ കേരളത്തിന്റെ അംബാസഡറാണെന്നായിരുന്നു വഹാബിന്റെ പരാമര്‍ശം. ലീഗിലും യുഡിഎഫിലും ഇത് വലിയ വിവാദമായതോടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

അതേസമയം ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാരിന്റെ അലംഭാവം വിഷയം സങ്കീര്‍ണമാക്കി. പ്രസ്താവനകള്‍ കൊണ്ട് മാത്രം ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാകില്ലെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

കുപ്പായം മാറുന്നതു പോലെ മുന്നണി മാറിയ ചരിത്രം ലീഗിനില്ല. മുസ്ലീം ലീഗ് യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണെന്നും പ്രശംസകള്‍ വിഷയാടിസ്ഥാനത്തിലാണ് പാര്‍ട്ടി കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News