ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശരീര സംരക്ഷണം. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനവുമാണ്. അതിന് സഹായകമാകുന്ന ചില വഴികളാണ് ഇനി പറയുന്നത്. എല്ലുകളുടെയും പല്ലിന്‍റെയും ബലത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് പയർവർഗങ്ങൾ. ഇതിൽ കൊഴുപ്പ് കുറവാണ്. മറ്റ് അവശ്യ പോഷകങ്ങളായ പ്രോട്ടീൻ, ഫൈബർ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വളരെ നല്ലതാണ്.
2. പോഷകങ്ങള്‍ ധാരാളം അടങ്ങിയ തൈര് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. പ്രോട്ടീനിന്‍റെ ഏറ്റവും മികച്ച സ്രോതസ്സുകളിൽ ഒന്നാണ് യോഗർട്ട്. കുറഞ്ഞ കൊഴുപ്പുള്ള യോഗർട്ടിൽ ഉയർന്ന തോതിലുള്ള കാത്സ്യം അടങ്ങിയിരിക്കുന്നു.
ADVERTISEMENT
3. വിറ്റാമിന്‍ ഡി, കെ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ സോയ, ചീസ്, മത്സ്യം എന്നിവ കഴിക്കാം.

4. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അവശ്യംവേണ്ട പോഷകമാണ് കാത്സ്യം. കാത്സ്യം ശരീരം ആഗീരണം ചെയ്യണമെങ്കിൽ വിറ്റാമിൻ ഡിയുടെ സാന്നിധ്യവും ആവശ്യമാണ്. അതിനാല്‍ പാല്‍, പാല്‍ക്കട്ടി എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
5. പോഷകങ്ങളുടെ കലവറയാണ് മുട്ട. ഇവയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍, വിറ്റാമിന്‍ ഡി എന്നിവ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഗുണം ചെയ്യും.
6. ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഗ്നീഷ്യം, അയേണ്‍, പൊട്ടാസ്യം, വിറ്റാമിന്‍ എ, ബി, സി, ഇ, കെ, എന്നിവയുടെ കലവറയാണ് ചീര. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ, എ എന്നിവ ബലമുള്ള എല്ലിനും പല്ലിനും സഹായകമാകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.